ADVERTISEMENT

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയു‌ടെ ജന്മദിനമാണ് നവംബർ 18ന്. കാമുകൻ വിഘ്നേഷിനൊപ്പം ന്യൂയോർക്കിലാണ് നയൻസ് ജന്മദിനം ആഘോഷിക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്. വിഘ്നേഷ് പങ്കുവച്ച പ്രണയാർദ്രമായ ഒരു ചിത്രം ആരാധകരുടെ മനം കവരുകയാണ്.

ന്യൂയോര്‍ക്ക് നഗരത്തിന്റെ മനോഹാരിതയിൽ വിഘ്നേഷും നയൻതാരയും പരസ്പരം കണ്ണിലേക്ക് നോക്കി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘‘ഈ ആകാശവും അവളുടെ ചിരിയും – സ്വപ്നതുല്യം !. അവളുടെ ജന്മദിനം ന്യൂയോർക്ക് നഗരത്തിൽ കൊണ്ടുവന്നു.’’ – ചിത്രത്തിനൊപ്പം വിഘ്നേഷ് കുറിച്ചു. ഈ ചിത്രത്തിന് എന്റെ സ്നേഹം എന്ന നയൻസ് മറുപടി നൽകി.

ഇതേ ചിത്രം നയൻതാരയും പങ്കുവച്ചിരുന്നു. ‘‘നിന്നെയും സൂര്യാസ്തമയവും മാത്രം മതി’’ – നയൻസ് ഒപ്പം കുറിച്ചു.

English Summary : Nayantara Birthday Celebration at Newyork City with Vignesh Shivan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com