ഭാര്യയ്ക്ക് ശബളം കൂടിയാല്‍ ഭർത്താവിന് മാനസിക സമ്മർദം !

husband-in-mental-pressure-when-wife-earns-more
പ്രതീകാത്മക ചിത്രം
SHARE

ഭാര്യയ്ക്ക് ശബളം കൂടുതലാണെങ്കിൽ പുരുഷന്മാർക്ക് മാനസിക സമ്മർദം ഉണ്ടാകുമെന്ന് പഠനം. കുടുംബ വരുമാനത്തിന്റെ 40 ശതമാനത്തിൽ കുറവാണ് ഭാര്യയുടെ വിഹിതമെങ്കിൽ ഭർത്താവിന് പ്രശ്നങ്ങളില്ലെന്നും യൂണിവേഴ്സിറ്റി ഓഫ് ബാത്ത് നടത്തിയ പഠനം പറയുന്നു.

ഭാര്യയുടെ ശബളം 40 ശതമാനത്തിൽ നിന്ന് ഉയരാൻ തുടങ്ങുമ്പോള്‍ പുരുഷന്മാരിൽ സമ്മർദം ഉണ്ടാകുന്നു. ഭാര്യയുടെ വരുമാനം ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും സാധിക്കാത്തവരുണ്ട്. 15 വര്‍ഷത്തിലധികമായി ഒന്നിച്ചു ജീവിക്കുന്ന 6000 അമേരിക്കൻ ദമ്പതികളെ ഉൾപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. 

ഭാര്യയ്ക്ക് ജോലിയില്ലാത്ത സാഹചര്യവും എല്ലാ ചുമതലയും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുമ്പോഴുമാണ് ഭര്‍ത്താക്കന്മാർ ഏറ്റവും കൂടുതൽ സമ്മർദത്തിൽ ആകുന്നത്. ഭാര്യയ്ക്ക് വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ സമ്മര്‍ദം കുറയുന്നു. പക്ഷേ വരുമാനം 40 ശതമാനത്തിലും കൂടിയാൽ സമ്മർദവും അനാവശ്യ ചിന്തകളും ആരംഭക്കുന്നു.

പരമ്പരാഗത സങ്കൽപങ്ങൾ സൃഷ്ടിച്ചിരിക്കുന്ന പുരുഷ മേധാവിത്വമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ കാരണം. ഇതു പുരുഷന്മാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താനുള്ള സാചര്യം ഉണ്ടാകുന്നതായും പഠനത്തിൽ നിരീക്ഷണങ്ങളുണ്ട്.

English Summary : Husbands' become uncomfortable as their spouse’s wages rise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA