ആശുപത്രിക്കിടക്കയിൽ മക്കൾക്കൊപ്പം ബിയർ; മുത്തച്ഛന്റെ അവസാന ആഗ്രഹം പങ്കുവച്ച് പേരക്കുട്ടി

Father-has-last-beer-with-sons-before-death-in-hospital
കടപ്പാട്: ടിറ്റർ
SHARE

മക്കൾക്കൊപ്പം ഒരു ബിയർ കുടിക്കണം, ഒരച്ഛൻ ആശുപത്രിക്കിടക്കയിൽ തന്റെ ആഗ്രഹം പറഞ്ഞു. മക്കൾ അത് സാധിച്ചും കൊടുത്തു. ആഡം സ്കീം എന്നയാള്‍ തന്റെ മുത്തച്ഛന്റെ അവസാന ആഗ്രഹം സഫലമാകുന്നതിന്റെ ചിത്രം പങ്കുവച്ചപ്പോൾ, അത് സോഷ്യൽ ലോകം ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്.

‘‘ഇന്ന് എന്റെ മുത്തച്ഛന്‍ മരിച്ചു. മക്കളോടൊപ്പം ഒരു ബിയർ കുടിക്കുക എന്നതായിരുന്നു കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ ആഗ്രഹം’’ എന്ന കുറിപ്പിനൊപ്പമാണ് ആഡം ചിത്രം പങ്കുവച്ചത്. ആശുപത്രിക്കിടക്കയിൽ ബിയർ പിടിച്ച് കിടക്കുന്ന അച്ഛൻ, ചുറ്റിലും ബിയറുമായി നിൽക്കുന്ന മക്കൾ. നവംബർ 21ന് ആണ് ആഡം ചിത്രം ട്വീറ്റ് ചെയ്തത്.

നിരവധിപ്പേർ പങ്കുവയ്ക്കുകയും ലൈക്ക് ചെയ്യുകയും ചെയ്ത ചിത്രം മറ്റൊരു ചലഞ്ചിനും തുടക്കും കുറിച്ചു. ചിത്രത്തിനു സമാനമായി മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത് പലരും ചിത്രം പങ്കുവയ്ക്കാൻ തുടങ്ങി. മറന്നു പോയ പല കാര്യങ്ങളും ആഡം പങ്കുവച്ച ചിത്രം ഓർമിപ്പിച്ചെന്നും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയാണ് എന്നും കമന്റുകളുണ്ട്.

love-challenge

English Summary : Father has last beer with sons before death in hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA