ADVERTISEMENT

മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടിയമ്മ ശാലിനിയുടെ 40–ാം ജന്മദിനമായിരുന്നു നവംബർ 20ന്. ഭർത്താവും സിനിമാ താരവുമായ അജിത് കുമാര്‍ ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി ഭാര്യയുടെ ജന്മദിനം ആഘോഷമാക്കി. ചെന്നൈയിലെ ലീല പാലസിൽ പാർട്ടി ഒരുക്കിയ അജിത്, ശാലിനിയുടെ കോളജിലെ സുഹൃത്തുക്കളെ അവിടേക്ക് ക്ഷണിച്ചായിരുന്നു സർപ്രൈസ് നൽകിയത്.

shalini-Ajith

മക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കാം എന്നു പറഞ്ഞാണ് ശാലിനിയെ ലീല‌ പാലസിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെ കൂടെ പഠിച്ച കൂട്ടുകാരെ കണ്ട് ശാലിന് അദ്ഭുതം കൂറി. ഇതെല്ലാം കണ്ട് ഇതിനു പിന്നലെ ‘തല’ രസിച്ച് അവിടെ നിൽക്കുന്നുണ്ടായിരുന്നു.

shalini-ajith-kumar-with-son-advik-viral-photo

കടൽക്കാഴ്ചകളോട് ശാലിനിക്കുള്ള ഇഷ്ടം പരിഗണിച്ചാണ് അജിത്ത് ലീല പാലസ് തിരഞ്ഞെടുത്തത്. അവിടെ വലിയൊരു ഹാൾ ആഘോഷത്തിനു വേണ്ടി ഒരുക്കി. ശാലിനിയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ ചില്ലിട്ടു വെച്ചിരുന്നു. കൂട്ടുകാർ അപ്രതീക്ഷിതമായി അവിടെ എത്തി എന്നാണ് ശാലിനി ആദ്യം കരുതിയത്. അങ്ങനെ തന്നെ സുഹൃത്തുക്കൾ അഭിനയിക്കുകയും ചെയ്തു. എന്നാൽ വൈകാതെ ഇതിനു പിന്നിൽ ഭർത്താവ് ആണ് എന്നു ശാലിനി തിരിച്ചറിഞ്ഞു. ഗംഭീരമായ പാർട്ടിയാണ് സംഘടിപ്പിച്ചതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

shalini-ajith

2000ത്തിലാണ് ശാലിനിയും അജിത്തും വിവാഹിതരായത്. ഇവർക്ക് രണ്ടു മക്കളുണ്ട്.

English Summary : Ajith surprised his wife Shalini on her birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com