ആ പരസ്യം സംഭവിച്ചത് നന്നായി; അനുഷ്കയെ പരിചയപ്പെട്ട അനുഭവം പങ്കുവച്ച് കോലി

really-glad-that-shampoo-commercial-with-Anushka-happened
SHARE

അനുഷ്ക ശർമയെ പരിചയപ്പെട്ട അനുഭവം പങ്കുവച്ച് വിരാട് കോലി. ഒരു ഷാംപൂവിന്റെ പരസ്യത്തിനായാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. എങ്ങനെയാണ് അനുഷ്കയുമായി അടുത്തതെന്നു വെളിപ്പെടുത്തിയ കോലി, ആ പരസ്യം സംഭവിച്ചതു നന്നായി എന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2013ലാണ് ക്രിക്കറ്ററായ കോലിയും ബോളിവുഡ് താരമായ അനുഷ്കയും ഷാംപൂവിന്റെ പരസ്യത്തിനായി ഒന്നിച്ചത്. അന്നത്തെ അനുഷ്കയുടെ ഹൃദ്യവും സ്വാഗതാർഹവുമായ പെരുമാറ്റമാണ് ഏറ്റവും അധികം ആകർഷിച്ചത് എന്ന് കോലി പറയുന്നു. ‘‘ആ ഒരു സാഹചര്യത്തിൽ അവൾ വളരെയധികം ശാന്തയും സ്വസ്ഥയുമായിരുന്നു. എന്നോട് വളരെ ഹൃദ്യമായാണ് പെരുമാറിയത്. ഈ കാര്യങ്ങൾ‌ ഞങ്ങളെ അടുപ്പിച്ചു’’– കോലി പറഞ്ഞു.

virat-kohli-and-i-are-together-the-world-ceases-to-exist

‘‘പരസ്പരം തമാശകൾ പങ്കുവയ്ക്കാൻ തുടങ്ങി. ചിലതെല്ലാം വളരെ ബാലിശമായിരുന്നു. പക്ഷേ, ഞാൻ അങ്ങനെയാണ്. എനിക്ക് ചിരിക്കാൻ വളരെ ഇഷ്ടമാണ്. ആ പരസ്യം സംഭവിച്ചത് നന്നായി’’– കോലി വ്യക്തമാക്കി

kohli-anushka

സൗഹൃദം പിന്നീട് പ്രണയമായി മാറി. നാലു വര്‍ഷത്തെ പ്രണയത്തിനുശേഷം 2017 ഡിസംബറിൽ ഇറ്റലിയില്‍ വെച്ചു നടന്ന ചടങ്ങിൽ ഇരുവരും വിവാഹിതരായി.

English Summary : Really glad that shampoo commercial with Anushka Sharma happened

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA