കരുതലോടെ ഒരു ‘സെക്കന്റ് ഇന്നിങ്സ്’ ; മാതൃകയാണ് ഈ സ്നേഹക്കൂട്

government-old-age-home-kannur-azhikode
SHARE

ആരോരുമില്ലാത്ത, മക്കൾ ഉപേക്ഷിച്ച, പ്രായത്തിന്റെ അവശതകളുള്ള മനുഷ്യർ താമസിക്കുന്ന സ്ഥലം. എപ്പോഴും ദുഃഖം കെട്ടി നിൽക്കുന്ന അന്തരീക്ഷം. നിരാശരായി ഇരിക്കുന്നവർ. വൃദ്ധസദനം എന്നു കേൾക്കുമ്പോൾ ഇങ്ങനെയൊരു ചിത്രം മനസ്സിൽ വരുന്നവുണ്ടാകാം. എന്നാൽ പ്രവർത്തന മികവുകൊണ്ട് മാതൃകയാണ് കണ്ണൂര്‍ അഴീക്കോട് സർക്കാർ വൃദ്ധ സദനം.

kannu-azhikode-oldage-home5

ദുഃഖിച്ചിരിക്കുന്ന ആരും ഇവിടെയില്ല. നിറം മങ്ങിയ ചുമരുകളോ, ബലക്ഷയമുള്ള കസേരകളോ, പൊടിപിടിച്ച മുറികളോ കാണാനാവില്ല. കളിച്ച്, ചിരിച്ച് ഊർജസ്വലതയോടെ എന്തെങ്കിലുമൊക്കെ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന നല്ല ചുറുചുറുക്കുള്ള അമ്മൂമ്മമാരും അപ്പൂപ്പൻമാരുമാണ് ഇവിടെയുള്ളത്.

kannu-azhikode-oldage-home7

സെക്കന്റ് ഇന്നിങ്സ് എന്ന പദ്ധതിയാണ് ഈ മാറ്റങ്ങൾക്കു കാരണം. വയോജന പരിപാലനരംഗത്ത് നടക്കുന്ന ഒരു സമഗ്ര വിപ്ലവം എന്നു തന്നെ ഈ പദ്ധതിയെ വിശേഷിപ്പിക്കാം. സന്തോഷം നൽകുന്ന ദിനചര്യകളിലൂടെ പ്രായത്തെ തോൽപിച്ച് മുന്നേറാൻ കരുത്ത് നൽകുകയാണ് ‘സെക്കന്റ് ഇന്നിങ്സ്’.

kannu-azhikode-oldage-home10

നന്നായി പെയിന്റ് ചെയ്ത, ചുവർചിത്രങ്ങൾ തൂക്കി കെട്ടിടം മോടിപിടിപ്പിച്ച . വായനാമുറി, യോഗ ഹാൾ, ഉദ്യാനം എന്നിവ ഒരുക്കി. ദിവസേനയുള്ള പ്രവർത്തനങ്ങളിലും മാറ്റങ്ങളുണ്ടായി. ഇവരോട് സംസാരിച്ചിരിക്കാൻ ആളുകളെത്തി. കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ ക്ലാസുകൾ നൽകി.

kannu-azhikode-oldage-home2

യാത്രകൾ, ആരാധനാലയ സന്ദർശനങ്ങൾ, സർക്കസ് ഷോ, ഗാനമേളകൾ എന്നിങ്ങനെ പരിപാടികൾ കാണാനും ഭാഗമാകാനുമുള്ള അവസരവും ഒരുങ്ങി. കലാകായിക മത്സരങ്ങളും ബന്ധുക്കളുമായി സമയം ചെലവിടാനുള്ള അവസങ്ങളും ഉൾ‌പ്പെടുന്നതായിരുന്നു പ്രൊജക്ടിന്റെ ഘടന. അങ്ങനെ ഒരു സ്നേഹക്കൂട് ഒരുങ്ങി. 64 പേരാണ് ഈ സ്നേഹക്കൂട്ടിൽ താമസിക്കുന്നത്. ആഘോഷിച്ചും സ്നേഹിച്ചും ജീവിക്കുമ്പോൾ ആരോരുമില്ല എന്ന തോന്നൽ ഇവരെ വേട്ടയാടാറില്ല. 

kannu-azhikode-oldage-home4

സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ ധനസഹായത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ കീഴിൽ വരുന്ന ഹിന്ദുസ്ഥാൻ ഫാമിലി പ്ലാനിങ് പ്രൊമോഷൻ ട്രസ്റ്റ്‌ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും ചേർന്ന് മാനേജ്മെന്റിന്റെ മാർഗനിർദേശത്തിലാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്. ഈ മാതൃകാ പദ്ധതി കൂടുതൽ വൃദ്ധസദനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA