അകലെയിരുന്ന് പ്രിയങ്കയെ പ്രണയിക്കുന്നതെങ്ങനെ ? ; വെളിപ്പെടുത്തി നിക് ജൊനാസ്

nick-jonas-reveals-how-he-maintaining-long-distance-relationship-with-Priyanka-chopra
നിക് ജൊനാസ്, പ്രിയങ്ക ചോപ്ര
SHARE

വിവാഹശേഷം ജീവിതത്തിലെ പ്രത്യേക ദിവസങ്ങള്‍ ഒന്നിച്ച് ആഘോഷിക്കാൻ പ്രിയങ്കയും നിക്കും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കിലും എപ്പോഴും ഒന്നിച്ചുണ്ടാകാൻ ഇരുവർക്കും സാധിക്കാറില്ല. സിനിമയും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട യാത്രകളിലായിരിക്കും പ്രിയങ്ക. ബോളിവുഡ് സിനിമകളുടെ ലൊക്കേഷൻ ഇന്ത്യയായിരിക്കും. പോപ് ഗായകനായ നിക്ക് സംഗീത പരിപാടികളുമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ യാത്രയിലായിരിക്കും. ഇതെല്ലാം കഴിഞ്ഞ് അവധി സമയങ്ങളിലായിരിക്കും ഇരുവരും ഒപ്പമുണ്ടാവുക. 

ഇങ്ങനെ അകന്നു നിൽക്കുമ്പോഴും എങ്ങനെയാണ് ബന്ധം ശക്തമായി നിലനിർത്തുന്നത് ? ‘ജുമാൻജി: ദ് നെക്സ്റ്റ് ലെവൽ’ എന്ന സിനിമയുടെ വേൾഡ് പ്രീമിയറിന് എത്തിയപ്പോൾ നിക് ഈ ചോദ്യം നേരിടേണ്ടി വന്നു. ‘‘കരിയർ  അകറ്റി നിർത്തിയാലും ബന്ധം സന്തുലിതമായി കൊണ്ടുപോകാൻ ഞങ്ങൾ പഠിച്ചു കഴിഞ്ഞു. മുൻഗണനകൾ മനസ്സിലാക്കി ജീവിക്കാനും ഞങ്ങൾക്കറിയാം’’– എന്നായിരുന്നു നിക് നൽകിയ മറുപടി. 

priyanka-chopra-nick-jonas

നാലര മാസമായി നിക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികളുമായി തിരക്കിലാണ്. ഇതിനിടിയൽ വളരെ കുറച്ചു സമയം മാത്രമാണ് പ്രിയങ്കയ്ക്കൊപ്പം ചെലവഴിക്കാൻസാധിക്കുന്നത്. ദ് സ്കൈ ഈസ് പിങ്ക് എന്ന സിനിമയുടെ പ്രചാരണവും റിലീസും കഴിഞ്ഞതിനു പിന്നാലെ ‘വൈറ്റ് ടൈഗർ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായി പ്രിയങ്ക.

ഈ ഡിസംബർ 1 ന് ആയിരുന്നു പ്രിയങ്ക–നിക് ദമ്പതികളുടെ ഒന്നാം വിവാഹവാർഷികം. ഒരു പട്ടിക്കുട്ടിയെ സമ്മാനിച്ചാണ് പ്രിയങ്ക നിക്കിന് സർപ്രൈസ് നൽകിയത്. ഇങ്ങനെ സന്തോഷങ്ങൾ കണ്ടെത്തി ഇരുവരും മുന്നോട്ടു പോവുകയാണ്.

English Summary : Nick Jonas reveals how he maintaining a long distance relationship with wife Priyanka Chopra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA