ഇവിടെയാണ് എല്ലാം ആരംഭിച്ചതെന്ന് സൗഭാഗ്യ; വിവാഹ സൂചനയോ എന്ന് ആരാധകർ

soubhagya-venkitesh-with-arjun-somasekhar-photo-viral
SHARE

അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെ പുത്രി സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ ലോകത്തിന് സുപരിചിതയാണ്. ടിക് ടോക് വിഡ‍ിയോകളിലൂടെ യുവാക്കൾക്കിടയിൽ സ്വാധീനം സൃഷ്ടിക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഡബ്സ്മാഷും ടിക്ടോക്കും കവർ ഗാനങ്ങളുമൊക്കെയായി സൗഭാഗ്യയ്ക്കൊപ്പം സൃഹൃത്ത് അർജുന്‍ സോമശേഖറും പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ ഇരവരും ഒന്നിച്ചുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു പകർത്തിയ ചിത്രം സൗഭാഗ്യയാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.

ദീപാലങ്കൃതമായ ക്ഷേത്രത്തിൽ നർത്തകിയുടെ വേഷം ധരിച്ചാണ് സൗഭാഗ്യ നിൽക്കുന്നത്. കുർത്തിയും മുണ്ടുമാണ് അർജുന്റെ വേഷം. ‘‘സന്തോഷം നൽകുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്....വിധി....ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അതു മികച്ചതായിരിക്കും...പത്മനാഭ സ്വാമി തമ്പുരാനേ ശരണം...’’  ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചു.

ഇതേ സ്ഥലത്തു നിന്ന് അർജുനൊപ്പമെടുത്ത മറ്റൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘‘വളരെ നന്ദിയുണ്ട്, ദൈവം എനിക്കൊരു അമൂല്യ രത്നം നൽകി’’– എന്നാണ് ഈ ചിത്രത്തിനൊപ്പം കുറിച്ചിട്ടുള്ളത്.

അർജുന്‍ ആരാണ് എന്ന ചോദ്യത്തിന് സമയമാകുമ്പോൾ പറയാം എന്ന മറുപടിയാണ് സൗഭാഗ്യ ഒരു അഭിമുഖത്തിൽ നൽകിയത്. ഇരുവരും പ്രണയത്തിലാണ് എന്നും ഉടനെ വിവാഹിതരാകുമെന്നും തരത്തിലുള്ള പ്രചാരണങ്ങളുണ്ട്. വിവാഹസൂചനയാണോ ഇതെന്ന സംശയം ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

English Summary : Soubhagya Venkitesh with Arjun Somasekhar at Padmanabhaswamy temple, fans doubts their marriage 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA