ADVERTISEMENT

പുതുവർഷത്തിൽ പ്രണയം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യ. നടിയും മോഡലുമായ നതാസ സ്റ്റാൻ‌കോവിച്ച് ആണ് പാണ്ഡ്യയുടെ പ്രണയിനി. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തൽ. 

‘‘എന്റെ വെടിക്കെട്ടോടെ ഈ പുതുവർഷം ആരംഭിക്കുന്നു’’ നതാസയുടെ കൈപ്പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ച് പാണ്ഡ്യ കുറിച്ചു.  ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ നേരത്തെ പ്രചാരണമുണ്ടായിരുന്നു. പാണ്ഡ്യയുടെ പോസ്റ്റോടു കൂടി ഇതിനു സ്ഥിരീകരണം ലഭിച്ചു.

View this post on Instagram

Starting the year with my firework ❣️

A post shared by Hardik Pandya (@hardikpandya93) on

പോസ്റ്റിനു താഴെ ആശംസ അറിയിച്ച് ആരാധകരുടെ കമന്റുകളുണ്ട്. ഇന്ത്യൻ ടീമിലെ സഹതാരമായ യുവേന്ദ്ര ചാഹലും ആശംസ അറിയിച്ചവരുടെ കൂട്ടത്തിലുണ്ട്. 

അഭിനയസാധ്യകൾ തേടി മുംബൈയിലെത്തിയ സൈബീരിയൻ സ്വദേശിയാണ് നതാസ. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിൽ കയ്യടി നേടിയ നതാസ, ബിഗ് ബോസിൽ ഒരു മാസം താമസിച്ചതോടെയാണ് പ്രശസ്തയായത്.

natasa

പരുക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com