ഞാനെടുത്ത അമ്മയുടെ അവസാന ചിത്രം, വേദന പങ്കുവച്ച് ആദിത്യൻ

actor-adhithyan-jayan-memories-about-mother
SHARE

അമ്മ ശ്രീദേവിയുടെ ചരമവാർഷിക ദിനത്തിൽ ഓർമകൾ പങ്കുവച്ച് സീരിയൽ താരം ആദിത്യൻ ജയൻ. അമ്മയുടെ ഏഴാം ചരമ വാര്‍ഷികത്തിലാണ് ആദിത്യന്റെ വൈകാരിക കുറിപ്പ്. ആ വേർപ്പാട് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും അമ്മ ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ആദിത്യന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘‘എന്റെ അമ്മ പോയിട്ട് 7 വർഷം ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ലാ. ഇന്നും അമ്മ എന്റെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അങ്ങനെ ചിന്തിക്കുമ്പോൾ ഒരു ധൈര്യമാണ്. കഴിഞ്ഞ നാളുകളിൽ അമ്മക്ക് വലിയ സന്തോഷം ഒന്നും ഉണ്ടായി കാണില്ലാ. എന്റെ സന്തോഷം ഒരുപാടു ആഗ്രഹിച്ചത് അമ്മയാ, പക്ഷേ.... എന്റെ അമ്മ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച, സഹായിച്ച കുറച്ചു പേരുണ്ട് എന്റെ ഇതേ ഫീൽഡിൽ. അവർക്കൊന്നും . ഓർമ ഉണ്ടാകാൻ വഴിയില്ല. ഇനി അങ്ങോട്ട്‌ നന്നായി വരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ, ആത്മാവിനു ശാന്തി ഉണ്ടാവട്ടെ.’’

ചികിത്സയിലായിരുന്നപ്പോൾ എടുത്ത അമ്മയുടെ ചിത്രം ആദിത്യൻ നേരത്തെ പങ്കുവച്ചിരുന്നു. അവസാനമായി എടുത്ത ചിത്രമാണ് അതെന്നും, അതെടുക്കുമ്പോഴും അമ്മ വീട്ടിലേക്ക് വരുമെന്ന ഉറപ്പിലായിരുന്നു താനെന്നും ആദിത്യൻ ചിത്രത്തിനൊപ്പം കുറിച്ചു.

English Summary : Actor Adhithyan Jayans' heart touching fb post on his mothers' death anniversary day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA