ധന്യയുടെ കൈകോർത്ത് നടക്കാൻ തുടങ്ങിയിട്ട് 8 വർഷം; ചിത്രം പങ്കുവച്ച് ജോൺ

John-dhanya-mary-varghese-wedding-anniversary
SHARE

എട്ടാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് സിനിമ–സീരിയൽ താരം ജോൺ. ഭാര്യയും അഭിനേത്രിയുമായ ധന്യ മേരി വർഗീസിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് വിവാഹവാർഷിക വിശേഷം താരം അറിയിച്ചത്.

താരദമ്പതികളുടെ എട്ടാം വിവാഹവാർഷികമാണിത്. 2012 ജനുവരി ഒൻപതിനായിരുന്നു ഇവരുടെ വിവാഹം. ‘‘സന്തോഷത്തിലും ദുഃഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ ഇന്നേക്ക് 8 വർഷം’’– ധന്യയുടെ കൈപിടിച്ചു നടക്കുന്ന ചിത്രത്തിനൊപ്പം ജോൺ കുറിച്ചു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ധന്യയെ ജോൺ വിവാഹം കഴിക്കുന്നത്. ഇതിനുശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു ധന്യ. ഇപ്പോൾ സീരിയലുകളിലെ ശക്തമായ സാന്നിധ്യമാണ് താരം.

English Summary : John-Dhanya Mary Varghese wedding anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA