sections
MORE

ലൗവ് മാരേജോ അറേഞ്ചഡോ; തുറന്നു പറഞ്ഞ് മാളവിക വെയിൽസ്

actress-malavika-wales-on-her-marriage
SHARE

മലയാള മിനിസ്ക്രീൻ‌ പ്രേക്ഷകരുടെ പ്രിയതാരമാണ് മാളവിക വെയിൽസ്. യുവാക്കൾക്കിടയിൽ നിരവധി ആരാധകർ താരത്തിനുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അഞ്ജനയെ ആണ് താരം അവതരിപ്പിക്കുന്നത്. ഈ സീരിയലിലെ താരങ്ങളായ മാളവിക വെയിൽസ്, രേഖ രതീഷ്, യുവ കൃഷ്ണ എന്നിവരായിരുന്നു ഒന്നും ഒന്നും മൂന്നിന്റെ നാലാം സീസണിലെ ഒൻപതാം എപ്പിസോഡിൽ അതിഥികളായി എത്തിയത്.

രസകരമായ എപ്പിസോഡിൽ സീരിയലിനെ കുറിച്ചും തങ്ങളുടെ ജീവിതത്തെ കുറിച്ചും താരങ്ങൾ മനസ്സു തുറന്നു. ആലോചനകൾ തുടങ്ങിയോ അതോ ഇനി സർപ്രൈസ് ആയിരിക്കുമോ എന്ന് വിവാഹക്കാര്യം സൂചിപ്പിച്ച് അവതാരക റിമി മാളവികയോട് ചോദിച്ചു. ആലോചിക്കുന്നുണ്ടെന്നും സർപ്രൈസ് ഒന്നുമുണ്ടാകില്ല എന്നും മാളവിക മറുപടി നൽകി. എല്ലാവരേയും അറിയിക്കുമെന്നും താരം വ്യക്തമാക്കി. 

‘ചറചറ പറപറ’ റൗണ്ടിന്റെ ഭാഗമായി ‘അറേഞ്ചഡ് മാരേജോ, ലൗവ് മാരേജോ’ എന്ന ചോദ്യത്തിന് അറേഞ്ചഡ് മാരേജ് എന്നായിരുന്നു മാളവികയുടെ മറുപടി.

ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡ് പൂർണമായി കാണാൻ https://www.manoramamax.com സന്ദർശിക്കൂ. അല്ലെങ്കില്‍ മനോരമ മാക്സ് ആപ് ഡൗൺലോഡ് ചെയ്യൂ.

English Summary : Malavika Wales reveals about her marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA