ADVERTISEMENT

വീണ്ടുമൊരു വാലന്റൈൻസ് ഡേ കൂടി വന്നെത്തിയിരിക്കുന്നു. എത്ര തടഞ്ഞു നിർത്താൻ ശ്രമിച്ചാലും അണപൊട്ടിയൊഴുകുന്ന പ്രണയമെന്ന വികാരത്തിനു വേണ്ടി ഒരു ദിനം. പലരും പറയാതെ മനസ്സില്‍ സൂക്ഷിച്ച പ്രണയം ഇന്ന് പൂവണിയും. ചിലത് തമസ്കരിക്കപ്പെടും. പ്രണയിച്ചു കൊണ്ടിരിക്കുന്നവർ പ്രിയപ്പെട്ടവർക്ക് സ്നേഹസമ്മാനങ്ങൾ നൽകും. അങ്ങനെ ഈ പ്രണയദിനവും കടന്നു പോകും.

പക്ഷേ, ഒരോ പ്രണയദിനത്തിലും ആ ചരിത്രം ഓർമിക്കപ്പെടും. സ്വന്തം ജീവൻ നൽകി പ്രണയിക്കുന്നവർക്ക് ജീവിതമൊരുക്കിയ വാലന്റൈന്‍ എന്ന വൈദികന്റെ കഥ വീണ്ടും കേൾക്കും. സന്തോഷവും സങ്കടവും പ്രതീക്ഷയുമെല്ലാം ആ കഥയിലുണ്ട്.

യുവാക്കളുടെ യുദ്ധവീര്യം ചോരാതിരിക്കാൻ റോമിൽ ക്ലോഡിയസ് ചക്രവർത്തി വിവാഹം നിരോധിച്ച കാലം. അവിടെ കത്തോലിക്ക സഭയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയായിരുന്നു വാലന്റൈൻ. സ്നേഹിക്കുന്നവരെ അകറ്റുന്നത് പാപമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. അവരെ ഒന്നിപ്പിക്കാൻ സാധ്യമായത് ചെയ്യണമെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെ സ്നേഹിക്കുന്നവരുടെ വിവാഹം രഹസ്യമായി നടത്തികൊടുത്തു വാലന്റൈൻ.

എന്നാൽ ഇക്കാരണത്താല്‍ ചക്രവര്‍ത്തിയുടെ കോപത്തിനിരയായി വാലന്റൈന്‍ ജയിലിലടക്കയ്പ്പെട്ടു. അവിടെവച്ച് അദ്ദേഹം ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. ആ പെൺകുട്ടി അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഈ ആത്മാർഥമായ സ്നേഹം ആ പെൺകുട്ടിക്ക് കാഴ്ച ലഭിക്കുന്നതിനു കാരണമായി. എന്നാൽ ഇത്തവണ വാലന്റൈന്‍നെ കാത്തിരുന്നത് വധശിക്ഷയായിരുന്നു. ഒരു ഫെബ്രുവരി 14ന് മരണത്തിലേക്ക്‌ നടന്നടുക്കും മുന്‍പ് അദ്ദേഹം പ്രണയിനിക്ക് ഒരു കുറിപ്പ് നല്കി. അതില്‍ ഇപ്രകാരം കുറിച്ചിരുന്നു; From your Valentine.....

വാലന്റൈന്‍ ന്റെ മരണത്തിനു ശേഷം അദ്ദേഹത്തെ ഒരു വിശുദ്ധനായി പ്രഖ്യാപിച്ചു. ആളുകൾ ആദ്ദേഹത്തിന്റെ ത്യാഗത്തെ സ്മരിക്കുവാൻ തുടങ്ങി. ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കാൻ തുടങ്ങി. പ്രണയമില്ലാത്ത മനുഷ്യരില്ലല്ലോ. അതിനാൽ പ്രണയദിനം പതിയെ ലോകം മുഴുവൻ വ്യാപിച്ചു. 

പ്രണയം അങ്ങനെയാണ്. അത് സർവ വ്യാപിയാണ്. പോരാടാൻ കരുത്തേകി, വെല്ലുവിളികളെ അതിജീവിച്ച് അനശ്വരമായി നിലകൊള്ളും. യുഗങ്ങളിൽ നിന്നു യുഗങ്ങളിലേക്കും തലമുറകളിൽ നിന്നു തലമുറകളിലേക്കും പല ഭാവങ്ങളായി പ്രണയം പ്രവഹിച്ചുകൊണ്ടേയിരിക്കും. 

എല്ലാവർക്കും വാലന്റൈന്‍സ് ദിനാശംസകൾ.

English Summary : History of Valentines Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com