ഒരു സർക്കസ് പ്രണയം, ഇവർ റിങ്ങിലെ കപ്പിൾ

a-circus-love-story
SHARE

‘ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്. ഞങ്ങൾക്ക് സർക്കസിനോടും പ്രണയമാണ്’– പറയുന്നത് ജംബോ സർക്കസിലെ താരങ്ങളായ മുകേഷും താനിയ തിവാരിയും. 11 വർഷം മുൻ‍പ് സർക്കസ് ക്യാംപിൽ പരിചയപ്പെട്ടു പ്രണയത്തിലായ ഇരുവരും വിവാഹശേഷവും പ്രണയവും സർക്കസും കയ്യൊഴിയാതെ മുന്നോട്ടു പോകുകയാണ്. തൃശൂരിലെ ജംബോ സർക്കസിൽ കപ്പിൾ റിങ് എന്ന ഇനത്തിൽ ഇരുവരും രംഗത്തു വരുന്നുണ്ട്. റിങ് കൊണ്ട് വിസ്മയം തീർക്കുന്നതിൽ ഇരുവരും തമ്മിൽ മത്സരമാണ്. ആ പ്രകടനം കാണുന്ന ആരും സമ്മതിച്ചുപോകും, ഇവരുടെ സർക്കസിനോടുള്ള പ്രണയം. മരണക്കിണർ‍, മോട്ടർ‌ സൈക്കിൾ റൈഡ്, ട്രപ്പീസ് എന്നിവയിലും മുകേഷ് വിസ്മയം തീർക്കുന്നു. താനിയയ്ക്കും 5 ഇനങ്ങളാണ് ഒരു പ്രദർശനത്തിനുള്ളത്. 

ജാർഖണ്ഡ് സ്വദേശിയാണു മുകേഷ്. താനിയ നേപ്പാളിയും. പഠനം കഴിഞ്ഞു ബന്ധുവായ യുവതിയോടൊപ്പം സർക്കസ് ക്യാംപിലെത്തിയ താനിയ സർക്കസുമായി പ്രണയത്തിലാവാൻ അധികനാൾ വേണ്ടി വന്നില്ല. പരിശീലനം നേടി അവിടെ താരമായി. ജെമിനി സർക്കസിൽ വച്ചാണു മുകേഷിനെ പരിചയപ്പെട്ടത്. സർക്കസിനോടുള്ള പ്രണയമാണു മുകേഷിനും പ്രധാനം. പിന്നെ, ഇരുവരും തമ്മിൽ പ്രണയത്തിലായി. 

ഇന്ത്യാസ് ഗോട്ട് ടാലന്റ് ഷോയിലും സോണി ടിവിയുടെ ഷോയിലും സർക്കസ് പ്രകടനം നടത്തിയിട്ടുണ്ട് ഇരുവരും. ടിവി ഷോയിൽ അതിഥിയായെത്തിയ ഷാരൂഖ് ഖാനൊപ്പം പ്രകടനം നടത്താനും ഇരുവർക്കും അവസരം കിട്ടിയിട്ടുണ്ട്. 

മകൻ ശുഭം തിവാരി നേപ്പാളിൽ ടാനിയയുടെ അമ്മയോടൊപ്പമാണ്. തൃശൂരിൽ നിന്ന് സർക്കസ് കഴിഞ്ഞാൽ നേപ്പാളിൽ മകനടുത്തേക്കു പോകണമെന്നാണ് ഇരുവരുടെയും താൽപര്യം. 23നാണ് തൃശൂരിൽ ജംബോ സർക്കസ് സമാപിക്കുന്നത്. 

English Summary : a circus love story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA