ഫോട്ടോ പങ്കുവയ്ക്കൂ, സമ്മാനം നേടൂ; പ്രണയദിനം ആഘോഷമാക്കൂ

best-couple-photo-contest
SHARE

പ്രണയം ആഘോഷമാക്കാൻ വീണ്ടുമൊരു വാലന്റൈൻസ് ഡേ കൂടി എത്തിയിരിക്കുന്നു. പ്രണയിക്കുന്നവർക്കും പ്രണയിച്ചു കൊതി തീരാത്തവർക്കുമായി ഒരു സുദിനം. ഈ പ്രണയദിനത്തിൽ പ്രണയം പങ്കുവച്ച് സമ്മാനം നേടാൻ സുവർണാവസരവുമായി മനോരമ ഓൺലൈൻ. കപ്പിൾ ഫോട്ടോ മത്സരത്തിലൂടെ നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങള്‍. 

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. പങ്കാളിക്കൊപ്പമുള്ള ഒരു ഫോട്ടോ, പേരും ഫോൺ നമ്പറും മെയിൽ വിലാസവും ഉൾപ്പടെയുള്ള വിവരങ്ങൾ എന്നിവ പങ്കുവയ്ക്കുക. ഇതിൽ നിന്നു തിര‍ഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. ലളിതമായ മത്സരത്തിലൂടെ ഈ വാലന്റൈൻസ് ഡേ എന്നെന്നും ഓർമയിൽ സൂക്ഷിക്കാം.

നിബന്ധനകൾ

∙ മൽസരത്തിനു ഫോട്ടോ അയയ്ക്കുമ്പോൾ റജിസ്ട്രേഷൻ ഫോമിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.

∙ മൽസരത്തിനു ലഭിക്കുന്ന ഫോട്ടോകൾ മനോരമ ഒാൺലൈൻ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും.

∙ മൽസരത്തിനു ലഭിക്കുന്ന ചിത്രങ്ങളുടെ പൂർണ ഉത്തരവാദിത്തം സമർപ്പിക്കുന്ന വ്യക്തികൾക്കാണ്.

∙ വിജയികളെ തിരഞ്ഞെടുക്കാനും മൽസര ഘടനയിൽ മാറ്റം വരുത്താനും മലയാള മനോരമ കമ്പനിക്കു പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും

English Summary : Manorama Online Best Couple Contest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA