ADVERTISEMENT

അവരുടെ പ്രായം ചിലപ്പോള്‍ മുപ്പതുകളിലായിരിക്കാം, അല്ലെങ്കിൽ എഴുപതുകളിൽ. നിറമേതുമാകാം, പണക്കാരോ പാവപ്പെട്ടവരോ ആകാം, അതൊക്കെയെന്തായാലും ഒറ്റനോട്ടത്തിൽത്തന്നെ നമുക്കു മനസ്സിലാകും അവർ ഹാപ്പി കപ്പിളാണെന്ന്. ഇവര്‍ എങ്ങനെയാണ് സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഒരുമിച്ചായിരിക്കുന്നത്? എന്താണതിന്റെ കെമിസ്ട്രി? ഹാപ്പി കപ്പിള്‍സിന്റെ ആറു രഹസ്യങ്ങളിതാ...

1. യാഥാർഥ്യബോധം ഉള്‍ക്കൊള്ളുക

പ്രണയത്തിലായിരിക്കുമ്പോള്‍ ക്രേസി ഇന്‍ഫാക്‌ച്വേവേഷനാകും ഉണ്ടാകുക. എന്നാല്‍ അത് നീണ്ടുനില്‍ക്കില്ലെന്നു തിരിച്ചറിയണം. ദീര്‍ഘകാലബന്ധങ്ങളില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. അത് മനസ്സിലാക്കി ജീവിച്ചാല്‍ത്തന്നെ പകുതി പ്രശ്‌നങ്ങള്‍ തീരും.

2. ഒരുമിച്ചു സമയം ചെലവിടുക

പങ്കാളികള്‍ ഒരുമിച്ചു സമയം ചെലവിടുന്നതിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ഇതിലൂടെയുണ്ടാകുന്ന അടുപ്പത്തിന് പതിന്മടങ്ങ് ശക്തിയായിരിക്കും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ഇതാണ് മുതല്‍ക്കൂട്ടാകുക. ഒരുമിച്ചു പാചകം ചെയ്യാനും സിനിമ കാണാനും ചെറിയ ചെറിയ ടാസ്‌കുകള്‍ ചെയ്യാനുമെല്ലാം ശ്രമിക്കുക.

3. സ്വന്തമായി അല്‍പം സമയം കണ്ടെത്തുക

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ ദിവസവും ഒരു മണിക്കൂര്‍ മറ്റാരുടെയും കൂട്ടില്ലാതെ ചെലവഴിക്കുമെന്നു കേട്ടിട്ടുണ്ട്. ജീവിത പങ്കാളിയാണെങ്കിലും 24 മണിക്കൂറും ഒരുമിച്ചു നില്‍ക്കേണ്ട കാര്യമൊന്നുമില്ല. ഓരോരുത്തര്‍ക്കും വ്യക്തിഗതമായ ചില താല്‍പര്യങ്ങളുണ്ടാകും. അതിനുള്ള സമയം കണ്ടെത്തുകയും വേണം. പങ്കാളിയെ പിരിഞ്ഞിരിക്കുന്ന സന്ദര്‍ഭങ്ങളിലെ അനുഭവങ്ങള്‍ പിന്നീട് പങ്കിടുകയുമാകാം. 

4. പങ്കാളിയെ ‘മാറ്റാൻ’ ശ്രമിക്കരുത്

ഓരോ വ്യക്തിയും അവരായിത്തന്നെയിരിക്കുന്നതാണ് സന്തോഷകരമായ ജീവിതത്തിന്റെ അടിസ്ഥാനം. ഭാര്യയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭര്‍ത്താവിനെയോ ഭര്‍ത്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭാര്യയെയോ മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുക. അഭിപ്രായ വ്യത്യാസങ്ങളും ഇഷ്ടപ്പെടാത്ത പെരുമാറ്റങ്ങളുമൊക്കെ തുറന്നു പറയുക. 

5. തുറന്ന് സംസാരിക്കുക

എത്ര വഴക്കിട്ടാലും പരസ്പരം മിണ്ടാതിരിക്കുന്ന സമയം കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. ആശയവിനിമയം അല്ലെങ്കില്‍ കമ്യൂണിക്കേഷന്‍ ഏതൊരു ബന്ധത്തിന്റെയും സുപ്രധാന ഭാഗമാണ്. പങ്കാളിക്കു പറയാനുള്ളത് തടസം പറയാതെ കേള്‍ക്കാനും മനസ്സു കാണിക്കുക. തിരിച്ചും അങ്ങനെ വേണം. അഭിപ്രായവ്യത്യാസങ്ങള്‍ പോലും രമ്യതയിലെത്തുന്നത് തുറന്ന സംസാരങ്ങളിലൂടെയാണ്. 

6. സത്യസന്ധത

ദാമ്പത്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്– സത്യസന്ധത. നിങ്ങള്‍ റിലേഷന്‍ഷിപ്പില്‍ പരമാവധിയെന്നല്ല, പൂര്‍ണമായും സത്യസന്ധത കാണിക്കുക. പങ്കാളിക്ക് ഇഷ്ടമെല്ലാത്ത കാര്യമാണെങ്കില്‍ക്കൂടി പറയേണ്ട സാഹചര്യങ്ങളില്‍ പറയുക. വിശ്വാസക്കുറവ് വന്നാല്‍ ബന്ധം തകരാന്‍ അധികകാലം വേണ്ടി വരില്ല. ഒരിക്കല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കാനും സമയമെടുക്കും. അതിനാല്‍ ബന്ധങ്ങളില്‍ സത്യസന്ധത കാണിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com