ADVERTISEMENT

സ്‌നേഹം അല്ലെങ്കില്‍ പ്രണയം നമുക്ക് അഭൂതപൂര്‍വമായ ഊര്‍ജം നല്‍കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. എന്നാല്‍ എത്തരത്തിലുള്ളതാണ് നിങ്ങളുടെ സ്‌നേഹമെന്നതാണ് വിഷയം. ഇവിടെയാണ് ട്രയാങ്കുലര്‍ ലവ് സിദ്ധാന്തം വരുന്നത്. ഇതനുസരിച്ച് മൂന്ന് ഘടകങ്ങളാണത്രെ സ്‌നേഹത്തിലുള്ളത്, ഒന്ന് പാഷന്‍ (സെക്ഷ്വലോ റൊമാന്റിക്കോ ആയ താല്‍പ്പര്യം). രണ്ട് ഇന്റിമസി (വല്ലാത്തൊരു അറ്റാച്ച്‌മെന്റും എന്തും പങ്കിട്ട് ചെയ്യാനുള്ള മനസും). മൂന്ന് കംപാഷന്‍ അഥവാ അനുകമ്പ. ഇതിന്റെ ഏഴ് തരത്തിലുള്ള മിശ്രിതമാണത്രെ വിവിധതരത്തിലുള്ള സ്‌നേഹ ബന്ധങ്ങള്‍.

1. ഇന്റിമസി മാത്രം

എന്തു കാര്യം നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചാലും അപ്പോള്‍ തന്നെ പങ്കാളിയെ വിളിച്ച് പറയുക. സന്തോഷവും സങ്കടവുമെല്ലാം. എന്നാല്‍ പ്രണയത്തേക്കാള്‍ ഏറെ ഇവിടെ സൗഹൃദത്തിലെ സ്‌നേഹമാണെന്ന് തിരിച്ചറിയുക. അതൊരു ജീവിതം പങ്കിടലായി പരിണമിക്കണമെന്നില്ല. 

2. പാഷന്‍ മാത്രമാണെങ്കില്‍ ശ്രദ്ധിക്കുക

അവന്റെ മേല്‍ ക്രഷ് തോന്നി. അവളുടെ മേല്‍ ക്രഷ് തോന്നി എന്നെല്ലാം പറയില്ലേ. അതുതന്നെ സംഭവം. വല്ലാത്തൊരു അഭിനിവേശം പങ്കാളിയോട് തോന്നും. തീവ്രമായിരിക്കുമത്. എന്നാല്‍ അധികം ആയുസ്സുണ്ടായെന്നു വരില്ല. ഇന്‍ഫാക്ച്ചുവേഷനായി മാറുന്നത് ഇത്തരം ബന്ധങ്ങളാണ്. 

3. പ്രതിബദ്ധത മാത്രം

പങ്കാളിയോട് വല്ലാത്ത പ്രതിബദ്ധത തോന്നുണ്ടാകും ചിലര്‍ക്ക്. എന്നാല്‍ അവിടെ പാഷനോ ഇന്റിമസിയോ ഫീല്‍ ചെയ്യാറുമുണ്ടാകില്ല. വ്യക്തിഗത കാര്യങ്ങള്‍ പങ്കിടുകയോ ലൈംഗിക ആകര്‍ഷണം തോന്നുകയോ ഒന്നുമുണ്ടാകില്ല. പക്ഷേ അവരില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന തോന്നല്‍ ചിലപ്പോഴുണ്ടാകും. ഇത്തരം ബന്ധങ്ങള്‍ കല്യാണത്തിലേക്ക് എത്തിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അവിടെ പ്രണയമുണ്ടാകില്ല.

4. ഇന്റിമസിയും പാഷനും

ഇതാണ് റൊമാന്റിക് ലവ്. ഇന്റിമസിയും അഭിനിവേശവും ധാരാളമുണ്ടാകും. നിങ്ങള്‍ക്ക് ആ പ്രണയത്തിന്റെ ഫീല്‍ ശരിക്കും കിട്ടുകയും ചെയ്യും. എന്നാല്‍ പലപ്പോഴും ഇത് ദീര്‍ഘകാലം നിലനില്‍ക്കാറില്ല. അതിന് കാരണം പ്രതിബദ്ധത അല്ലെങ്കില്‍ കമ്മിറ്റ്‌മെന്റ് ഇല്ലാത്തതാണ്. ഇന്റിമസിയും അഭിനിവേശവും കമ്മിറ്റ്‌മെന്റും ചേര്‍ന്നാല്‍ അതിന് ആയുസ് കൂടും. 

5. കംപാഷനേറ്റ് ലവ്

ഇനി ഇന്റിമസിയും കമ്മിറ്റ്‌മെന്റും മാത്രമുണ്ടായിട്ട് കാര്യമില്ല. പാഷനും കൂടി ചേര്‍ന്നാലേ അത് നിലനില്‍ക്കൂ. ചില ബന്ധങ്ങളില്‍ ഇന്റിമസിയും കമ്മിറ്റ്‌മെന്റും മാത്രമാകും ചില കാലങ്ങളില്‍ ദൃശ്യമാകുക. അതിന് ആയുസുണ്ട്. എന്നാല്‍ ആസ്വാദ്യകരമാകണമെങ്കില്‍ പാഷന്‍ എന്ന വികാരം കൂടി കൊണ്ടുവരാന്‍ ശ്രമിക്കുക. 

6. പാഷനുണ്ട്, പ്രതിബദ്ധതയുണ്ട്

ഇന്റിമസിയില്ലാതെ പാഷനും കമ്മിറ്റ്‌മെന്റും മാത്രമുണ്ടാകുന്ന അവസ്ഥയാണിത്. ഇവരുടെയിടയില്‍ സെക്‌സ് മികച്ചതാകും. ജീവിതം സുഖകരമാകും. എന്നാല്‍ എല്ലാം കഴിഞ്ഞും ഒരു ഇന്റിമസി വന്നില്ലെങ്കില്‍ പരസ്പരം അടുത്തറിയുക പ്രയാസമായിത്തീരും.

7. മാതൃകാ പ്രണയം

മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കൂടി ചേര്‍ന്ന് വരുന്ന അവസ്ഥയാണിത്. ഇത് നിലനിര്‍ത്തിക്കൊണ്ടു പോകല്‍ പ്രയാസമാണെങ്കിലും ശ്രമിച്ചാല്‍ നടക്കുന്ന കാര്യമാണ്. അപ്പോ ഒന്ന് ട്രൈ ചെയ്യെന്നേ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com