കൈകോർത്ത്, കുതിരപ്പുറത്തേറി മുന്നോട്ട്; പ്രിയങ്ക–നിക് അവധി ആഘോഷം ഇങ്ങനെ

priyanka-chopra-nick-jonas-sunday-celebration
SHARE

ഒന്നിച്ച് ചെലവഴിക്കാൻ സമയം കുറവാണ്, അതുകൊണ്ട് കിട്ടുന്ന സമയമെല്ലാം ആഘോഷമാക്കുക എന്നതാണ് താരസുന്ദരി പ്രിയങ്ക ചോപ്രയുടേയും ഭർത്താവ് നിക് ജോനസിന്റെയും നയം. കുതിര സവാരി നടത്തിയും ബീച്ചിൽ ചെലവഴിച്ചും ഞായറാഴ്ച ദിവസം ആഘോഷമാക്കുന്ന ചിത്രങ്ങൾ താരദമ്പതികൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

nick-priyanka-2

കാലിഫോർണിയയിലെ കാർപിന്റീരിയയിൽ കൗവ് ബോയ് ലുക്കിലാണ് ഇരുവരും കുതിര സവാരിക്ക് എത്തിയത്. കറുപ്പ് ലെതർ ജാക്കറ്റ് ആയിരുന്നു നിക്കിന്റെ വേഷം. പച്ച നിറത്തിലുള്ള പ്രിന്റഡ് ജാക്കറ്റ് ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഒപ്പം ഇരുവരും കൗവ് ബോയ് തൊപ്പിയും വച്ചു.

nick-priyanka-1

നിക് വെള്ളയും പ്രിയങ്ക കറുപ്പും ചാര നിറവുമുള്ള കുതിരകളെയാണ് ഉപയോഗിച്ചത്. കൈകോർത്ത് കുതിരപ്പുറത്ത് ഇരിക്കുന്നതും മുഖത്തോടു മുഖം നോക്കി നിൽക്കുന്നതുമായി ചിത്രങ്ങള്‍ നിക് പങ്കുവച്ചു. ''Sunday. ❤️'' എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഹൃദ്യമായ ഇവരുടെ ചിത്രങ്ങൾക്ക് ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്.

View this post on Instagram

Sunday. ❤️

A post shared by Nick Jonas (@nickjonas) on

English Summary : Priyanka Chopra and Nick Jonas riding horse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA