ADVERTISEMENT

16–ാം വയസ്സില്‍ കാസ്റ്റിങ് കൗച്ച് നേരിട്ടിതായി വെളിപ്പെടുത്തി സീരിയൽ താരം റഷാമി ദേശായി. സീരിയിൽ മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ സൂരജ് എന്നൊരാൾ ആ അവസരം ഉപയോഗിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ റഷാമി തുറന്നു പറഞ്ഞത്. 

‘‘അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോൾ അയാൾ എവിടെയാണ് എന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോൾ എന്താണ് പദ്ധതി എന്ന് അയാൾ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എനിക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞു. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു. കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കിൽ ജോലിയൊന്നും കിട്ടില്ലെന്ന് അയാൾ പറഞ്ഞു. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവസരം മുതലാക്കാനും എന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാൾ അയാളായിരുന്നു‌’’ – റഷാമി പറഞ്ഞു.

Rashami-Desai-2

ഓഡീഷനെന്നു പറഞ്ഞു വിളിച്ചു വരുത്തി പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും റഷാമി തുറന്നു പറഞ്ഞു. ‘‘ഓഡീഷനു വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. എന്നാൽ അയാളല്ലാതെ മറ്റാരും അവിടെ ഇല്ലായിരുന്നു. അന്ന് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കാനായിരുന്നു ശ്രമം. എനിക്ക് താപര്യമില്ലെന്ന് അയാളോട് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അതോടെ എങ്ങനെയെങ്കിലും എന്നെ വശീകരിക്കാനായി ശ്രമം. രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്നു രക്ഷപ്പെടാനായത്. പുറത്തിറങ്ങി എല്ലാ കാര്യങ്ങളും ഞാൻ അമ്മയോട് പറഞ്ഞു. പിന്നീട് അമ്മ അയാളെ ഒരു റസ്റ്ററന്റിലേക്ക് വിളിച്ച് വരുത്തുകയും അടിക്കുകയും ചെയ്തു. ഇനി എന്നെ ഉപദ്രവിച്ചാൽ അയാളെ ഇല്ലാതാക്കുമെന്ന് ഭയപ്പെടുത്തി’’

Rashami-Desai-3

റഷാമി ദേശായ്. ഉത്തരൻ, ദിൽ സേ ദിൽ തക് എന്നീ ഹിന്ദി സീരിയലുകളിലൂടെയാണ് റഷാമി പ്രേക്ഷകരുടെ പ്രിയതാരമായത്. ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 13–ാം സീസണ്‍ന്റെ ഫൈനലിൽ എത്തിയിരുന്നു.

English Summary : Serial Actress Rashami Desai on Casting Couch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com