ADVERTISEMENT

ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണ് എന്ന രീതിയിൽ പ്രചരിച്ച വാർത്തകളോടു പ്രതികരിച്ച നടി സ്വാസിക വിജയ്. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പങ്കുവച്ച ഒരു കുറിപ്പിൽ നിന്നാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചതെന്നും അതു സത്യമല്ലെന്നും താരം വ്യക്തമാക്കി. മഴവിൽ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായ ‘ഒന്നും ഒന്നും മൂന്നി’ലായിരുന്നു സ്വാസിക മനസ്സു തുറന്നത്.

ഏതു താരവുമായി ഗോസിപ്പ് കേൾക്കുന്നതാണ് ഇഷ്ടമെന്നായിരുന്നു അവതാരകയായ റിമി ടോമിയുടെ ചോദ്യം. ടൊവീനോ എന്നായിരുന്നു സ്വാസികയുടെ മറുപടി. ഇതിനു പിന്നാലെ ‘സ്വാസിക ഇനി ഉണ്ണി മുകുന്ദനു സ്വന്തം’ എന്ന രീതിയിൽ വാർത്തകൾ കണ്ടിരുന്നുവെന്നും അതു സത്യമാണോ എന്നും റിമി ചോദിച്ചു. ആ വാർത്തകൾ തെറ്റാണെന്നും മാമാങ്കത്തിലെ ഉണ്ണിയുടെ പ്രകടനം കണ്ടതിനുശേഷം അദ്ദേഹത്തെ അഭിനന്ദിച്ചു പങ്കുവച്ച കുറിപ്പാണ് ഇത്തരമൊരു വാർത്തയ്ക്കു കാരണമായതെന്നും സ്വാസിക പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോടും കഠിനപ്രയത്നം ചെയ്യുന്ന ശൈലിയോടും തോന്നിയ ഇഷ്ടം പ്രകടിപ്പിക്കാൻ ‘‘Fell in love with him once again.., Crush Forever’’ എന്നു പോസ്റ്റിന്റെ അവസാനം കുറിച്ചിരുന്നു. ഇതിൽ നിന്നാണ് എല്ലാം പ്രചരിച്ചതെന്നും സ്വാസിക വ്യക്തമാക്കി.

സ്വാസികയുടെ വാക്കുകളിലൂടെ ; 

‘‘സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുടെ മാമാങ്കം സിനിമ കണ്ടിട്ട് ‍ഫെയ്സ്ബുക്കിൽ ഞാൻ സാധാരണ രീതിയിൽ ഒരു പോസ്റ്റിട്ടു. ഞങ്ങൾ മുൻപ് ‘ഒറീസ’ എന്ന ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോള്‍ എനിക്ക് വാചാലയാകാൻ തോന്നി. ഉണ്ണിയുടെ കഠിനപ്രയത്നത്തിന് നല്ലൊരു ഫലം കിട്ടി, വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. ‘Fell in love’ എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു വാർത്തയായത്.’’

സ്വാസിക അതിഥിയായി എത്തിയ ഒന്നും ഒന്നും മൂന്നിന്റെ എപ്പിഡോഡ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. അല്ലെങ്കിൽ മനോരമ മാക്സ് ആപ് ഡൗൺലോഡ് ചെയ്യൂ.

English Summary : Swasika Vijay on gossip with Unni Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com