‘മീനാച്ചിക്ക് കണ്ണൻമോന്റെ ഉമ്മ’ ; ബാല്യകാല ചിത്രം പങ്കുവച്ച് സിദ്ധാർഥ്

thatteem-mutteem-actors-childhood-image-viral
SHARE

മഴവിൽ മനോരയിലെ ജനപ്രിയ പരമ്പര തട്ടീം മുട്ടീമിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയവരാണ് സിദ്ധാർഥും ഭാഗ്യലക്ഷ്മിയും. എട്ടുവർഷം പിന്നിട്ട സീരിയലിലൂടെ മലയാളികളുടെ കൺമുമ്പിലാണ് ഇരുവരും വളർന്നത്. സഹോദരങ്ങളായ കണ്ണനും മീനാക്ഷിയുമായി തകർത്ത് അഭിനയിച്ച ഇരുവരും യഥാർഥ സഹോദരങ്ങളാണ്.

ഇരുവരുമൊന്നിച്ചുള്ള ഒരു ബാല്യകാല ചിത്രം സിദ്ധാർഥ് അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഭാഗ്യലക്ഷ്മിക്ക് സിദ്ധാർഥ് ഉമ്മ കൊടുക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘മീനാച്ചിയും കണ്ണൻമോനും’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇരുവരോടുമുള്ള ഇഷ്ടം വെളിപ്പെടുത്ത നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്. ഇവർ ശരിക്കും സഹോദരങ്ങളായിരുന്നോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്.

കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ, നസീർ സംക്രാന്തി എന്നിവരാണ് സീരിയലിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

View this post on Instagram

Meenachi and kannanmon❤️❤️❤️❤️❤️

A post shared by Sidharth Prabhu (@sidharth_prabhu) on

English Summary : Thatteem Mutteem Kannan and Meenakshi childhood image

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA