sections
MORE

വിശന്നു വലഞ്ഞ് പ്രാവുകൾ; കഞ്ഞിവെയ്ക്കാൻ വാങ്ങിയ അരി നൽകി പൊലീസുകാരൻ!

policeofficer
SHARE

സഹജീവികളോടുള്ള സ്നേഹവും കരുതലും സഹാനുഭൂതിയുമെക്കെ കൂടുതൽ ആവശ്യമുള്ള ഒരു ഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ഡൗണിലായതോടെ പലതരം പ്രതിസന്ധികൾ നേരിടുന്നു. മനുഷ്യർ പുറത്തിറങ്ങാതായതോടെ തെരുവുനായ്ക്കളും പക്ഷികളും കുരങ്ങന്മാരുമുള്‍പ്പടെ നിരവധി ജീവജാലങ്ങളും പട്ടിണയിലാണ്. എല്ലാവരും പരസ്പരം ചേർന്നുനിന്നു വേണം അതിജീവിക്കാനെന്ന് ഓർമിപ്പിക്കുന്ന ഈ കാലത്ത് പ്രവൃത്തി കൊണ്ട് മാതൃകയാവുകയാണ് കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥനായ ഷൈജു കെ.എം. വിശന്നുവലഞ്ഞ പ്രാവുകൾക്ക് ആഹാരം നൽകിയാണ് ഇദ്ദേഹം സഹജീവി സ്നേഹത്തിന്റെ മാതൃകയായത്.

പട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു ഷൈജു. അപ്പോഴാണ് ബീച്ചിലെ പ്രാവുകൾ വിശന്നു വലഞ്ഞിരിക്കുകയാണ് എന്നു മനസ്സിലായത്. ബീച്ചിലിരുന്ന് ആളുകൾ കഴിക്കുന്ന സാധനങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു ഇവയുടെ പ്രധാന ആഹാരം. എന്നാൽ ലോക്ഡൗണിൽ കച്ചവടങ്ങൾ ഇല്ലാതായതോടെ പ്രാവുകൾക്ക് ആഹാരം ലഭിക്കാത്ത അവസ്ഥയായി. വിശന്നു വലയുന്ന പ്രാവുകളെ കണ്ടു വിഷമം തോന്നിയ ഷൈജു മെസ്സിൽ കഞ്ഞി വെയ്ക്കാനായി വാങ്ങിയ അരി പ്രാവുകൾക്ക് നൽകുകയായിരുന്നു.  തനിക്കുണ്ടായ അനുഭവം ഷൈജു സമൂഹമാധ്യമത്തിലൂടെ പങ

ഷൈജു കെ.എമ്മിന്റെ കുറിപ്പ് വായിക്കാം;

''പോയ ദിനങ്ങളിൽ ഈ ബീച്ച് അതിരാവിലെ മുതൽ പാതിരാവ് വരെ ആളുകളാൽ നിറഞ്ഞ ഇടമായിരുന്നു. നൂറു കണക്കിന് പ്രാവുകൾ ഇവിടെ ഉണ്ടായിരുന്നു. കുറച്ച് ദിവസമായി ബീച്ച് വിജനമാണ്. കുറെയേറെ പ്രാവുകൾ ഇവിടം വിട്ട് പോയിരിക്കുന്നു. അവർക്ക് ആശ്വാസമായിരുന്ന കപ്പലണ്ടി കച്ചവടക്കാരനെയും ഇടയ്ക്ക് ഗോതമ്പ് മണികളുമായ് സൈക്കിളിൽ വന്നെത്തിയിരുന്ന വ്യദ്ധനെയും കാണാതായിട്ട് രണ്ട് ദിവസമായി. എങ്കിലും അവ 

പട്രോളിങ്ങിനിടയിലാണ് ഞങ്ങൾ ബൈക്കിൽ സൗത്ത് ബീച്ചിലെത്തിയത്. വണ്ടി അവിടെ നിർത്തിയ ഉടനെ എവിടെ നിന്നെല്ലാമോ പ്രാവുകൾ പറന്നെത്തി. അവയുടെ  നോട്ടം ഞങ്ങളുടെ കണ്ണുകളിലേക്കായിരുന്നു.ഞങ്ങൾക്ക് ചുറ്റും കാലുകളിൽ അവ ചുണ്ടുരുമി ചുറ്റി നടന്നു. മട്ടാഞ്ചേരിയിലെ അരി ഗോഡൗണുകളും തെരുവുകളും വിജനമായിട്ട് രണ്ട് ദിവസമായിരുന്നു. ബീച്ചും രണ്ടു ദിവസമായി വിജനതീരമായി തുടരുന്നു.

ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ട് പോകുമ്പോൾ അവ പുറകെ പറന്നു വന്നു. ഞങ്ങളും പറക്കുകയായിരുന്നു. മെസ്സിൽ കഞ്ഞി വെക്കാൻ വാങ്ങി വെച്ചിരുന്ന അരി നിറച്ച സഞ്ചിക്ക് അരികിലേയ്ക്ക് അതേ വേഗത്തിൽ തിരിച്ചെത്തി. ആകാശത്തിലേക്കെറിഞ്ഞ അരിമണികൾക്കൊപ്പം അവ പറന്ന് കളിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA