ADVERTISEMENT

ലോക്ഡൗണിൽ വീട്ടിലിക്കുമ്പോൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. പഴയ ചില ഇഷ്ടങ്ങള്‍ പൊടുതട്ടിയെടുക്കുന്നതാണ് ചിലരുടെ സന്തോഷം. തനിക്കു ലഭിച്ച സമയത്ത് ചിത്രം വരയ്ക്കാനാണ് അഭിനേത്രിയും നർത്തകിയുമായ താരാ കല്യാണ്‍ തീരുമാനിച്ചത്. താൻ വരച്ച രണ്ടു മനോഹരമായ ചിത്രങ്ങളാണ് താരാ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

കുഞ്ഞിനെ മടിയിൽവച്ചു താലോലിക്കുന്ന അമ്മയേയും പ്രിയപ്പെട്ട ദൈവമായ ശ്രീകൃഷ്ണനെയുമാണ് താര വരച്ചത്. വീട്ടിലിരിക്കുന്നതിന്റെ ഭാഗമായി ഒരുപാട് നാളുകൾക്കു ശേഷമാണ് ചിത്രം വരയ്ക്കുന്നതെന്ന് താരാ ഇതോടൊപ്പം കുറിച്ചു.

ടിക്ടോക് വിഡ‍ിയോകളാണ് സമയം ചെലവിടാൻ താരം ആശ്രയിക്കുന്ന മറ്റൊരു മാർഗം. നൃത്തം ചെയ്യുന്ന വിഡ‍ിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

English Summary : Thara Kalyan draw picture after long time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com