ADVERTISEMENT

ഏകാന്തതയെന്ന് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ വരിക പ്രായമായ ആളുകളുടെ മുഖമായിരിക്കാം. വാർധക്യം ഏകാന്തത നിറഞ്ഞതാണ് എന്നു കേട്ടതിന്റെ ഓർമകളിൽ നിന്നായിരിക്കും ഇത്. വേഗം കുറഞ്ഞ ചലനങ്ങളും ഭാഗികമായ ഓർമകളുമായി ഒറ്റയ്ക്കിരിക്കുന്ന മുതിർന്ന പൗരന്മാർ. എന്നാല്‍ ഏകാന്തതയ്ക്ക് അങ്ങനെ പ്രായമൊന്നുമില്ല. വിവിധ കാരണങ്ങളാൽ പ്രായത്തിലുള്ളവരും പല കാരണങ്ങളാൽ ഏകാന്തത അനുഭവിക്കുന്നുണ്ട്. വാർധക്യത്തിൽ ഒറ്റയ്ക്കു താമസിക്കുന്നതാണ് ഏകാന്തതയ്ക്കു കാരണമെങ്കിൽ മധ്യവയസ്കരിൽ അത് വ്യക്തിത്വ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

സൈക്കോളജിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം അനസുരിച്ച് സമ്മർദ സാഹചര്യങ്ങളോട് എളുപ്പം ഇഴുകി ചേരുന്നവരും വൈകാരികമായി മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുമായ വ്യക്തികള്‍ക്ക് വാർധക്യത്തില്‍ ഏകാന്തത അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. ബഹുമുഖ വ്യക്തിത്വങ്ങളുള്ള മധ്യവയസ്‌കര്‍ക്കും ഏകാന്തത തോന്നാനുള്ള സാധ്യത വിരളമാണ്. 

70 വയസ്സിന് മുകളിലുള്ളവരില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരില്‍ ഏകാന്തത കൂടുതലാണ്. പുരുഷന്മാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. എന്നാല്‍ സമ്മർദപൂര്‍ണ്ണമായ സാഹചര്യങ്ങളിൽ വൈകാരികമായ സന്തുലിതാവസ്ഥ പുലര്‍ത്തുന്നവര്‍ക്ക് ഏത് പ്രായത്തിലായാലും ഏകാന്തത അനുഭവപ്പെടാനുള്ള സാധ്യത 60 ശതമാനം കുറവാണ്. ബഹിര്‍മുഖ വ്യക്തിത്വങ്ങളായ മധ്യവയ്‌സ്‌ക്കരില്‍ ഒറ്റപ്പെടല്‍ വരാനുള്ള സാധ്യതയും ശരാശരി 55 ശതമാനം കുറവാണ്. 

45 വയസ്സിനു മുകളില്‍ പ്രായമുള്ള 4000 പേരില്‍ നിന്നുള്ള വിവരങ്ങളാണ് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പഠനത്തിനായി വിലയിരുത്തിയത്. 

 

English Summary : Loneliness in Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com