sections
MORE

മരടിലെ ഫ്ലാറ്റിൽ നിന്നും വെറുകൈയ്യോടെ ഇറങ്ങി പോരേണ്ടി വന്നില്ലേ, പിന്നാണോ ലോക്ഡൗൺ?

cicl-konody-and-family-on-lock-down-days
ലോക്ഡൗൺ പ്രഖ്യാപിച്ച അന്നു മുതൽ ഇവിടെ കളിയും
SHARE

ലോക്ഡൗൺ പ്രഖ്യാപിച്ച അന്നു മുതൽ ഇവിടെ കളിയും ചിരിയുമാണ്. ഞാനും ഭാര്യ ഡിംപിളും ഏഴു മക്കളും ഇവിടെയുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്തു പരിചിതമായിരുന്ന കളികളൊക്കെ പൊടിതട്ടിയെടുത്തു മക്കളെ പഠിപ്പിക്കുകയാണ്.  ‘ഏഴോടു പന്തും’ കളി ഇപ്പോൾ  തീർന്നിട്ടേയുള്ളൂ. വൈകുന്നേരമായാൽ ഭാര്യയുൾപ്പെടെ അംഗങ്ങളെല്ലാം മുറ്റത്തിറങ്ങും.ഫുട്ബോളും ബാസ്കറ്റ് ബോളുമൊക്കെ കളിക്കും. വീട്ടുമുറ്റത്ത് ഓടിക്കളിക്കാൻ അൽപം സ്ഥലം വിട്ടതു നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. കോവിഡ് കാലത്തും വീട്ടിനുള്ളിൽ അടച്ചിരിക്കേണ്ടി വന്നില്ല. 

മരടിൽ സുപ്രീം കോടതി ഉത്തരവിനെത്തുടർന്നു പൊളിച്ച ആൽഫാസെറീൻ ഫ്ലാറ്റിലായിരുന്നു ഞങ്ങളുടെ താമസം. തിരുവാണിയൂരിലെ കൊണ്ടോടി വീട്ടിലേക്കു മാറിയിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. ഫ്ലാറ്റ് പൊളിച്ചപ്പോൾ പിള്ളേർ വലിയ മാനസികസമ്മർദത്തിലായി. അവരോടൊപ്പം കൂടുതൽ സമയം ചെലവഴിച്ച് അതു മാറ്റിയെടുക്കുകയായിരുന്നു. ഇപ്പോൾ  പൂർണമായും അവർക്കൊപ്പം സമയം ചെലവഴിക്കാനാകുന്നതിന്റെ സന്തോഷവുമുണ്ട്.

മക്കളിൽ മൂന്നാമത്തെയാളായ മേരി അലീനയുടെ ജൻമദിനം കെറോണക്കാലത്തായിരുന്നു.സ്വന്തമായി ഉണ്ടാക്കിയ കേക്ക് മുറിച്ചു കരോക്കെ ഗാനങ്ങൾ പാടി അടിച്ചുപൊളിച്ച് ആഘോഷിച്ചു. അടുക്കളപ്പരീക്ഷണങ്ങൾക്കു താൽപര്യമുള്ള അലീന കുക്കീസൊക്കെ സ്വയം തയാറാക്കിയാണ് എല്ലാവർക്കും ജൻമദിന മധുരം വിളമ്പിയത്. കളി മാത്രമല്ല, മക്കളെ ഉത്തരവാദിത്തമുള്ളവരാക്കാൻ വീട്ടുജോലികളും വീതിച്ചു നൽകുന്നുണ്ട്. വാഹനങ്ങൾ കഴുകുന്നതും മുറികൾ  വൃത്തിയാക്കുന്നതുമൊക്കെ എല്ലാവരും ചേർന്നു തന്നെ. പ്രാർഥനയും മുടക്കാറില്ല. മറ്റു മക്കളായ അന്ന ബെനേഷ, വില്യം ഷോൾ, അലൻ ആന്റണി, മാർക്കസ് ജോസഫ്, റെയ്സ റാഹേൽ, ഈവ എലിസബത്ത്, ഇവാൻ മൈക്കിൾ എന്നിവരും എല്ലാക്കാര്യങ്ങളിലും സജീവമാണ്.  കുടുംബത്തിന്റെ കെട്ടുറപ്പു കൂടുതൽ ദൃഢമാക്കാനുള്ള അവസരം കൂടിയായാണു കോവിഡ് കാലത്തെ കാണുന്നത്.

English Summary: Sakudumbam : Cicl Konody and family on lockdown days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA