മരുമകള്‍ക്ക് പെസഹാ അപ്പം ഉണ്ടാക്കി അമ്മ; നിലനിൽക്കേണ്ടത് മനുഷ്യസ്നേഹം: അശ്വതി ശ്രീകാന്ത്

aswathy-sreekanth-wishes-passover
SHARE

മരുമകൾക്കു വേണ്ടി അമ്മ ഉണ്ടാക്കിയ പെസഹാ അപ്പത്തിന്റെ ചിത്രം പങ്കുവച്ച് അവതാരക അശ്വതി ശ്രീകാന്ത്. ലോക്ഡൗണ്‍ ആയതോടെ അശ്വതിയുടെ സഹോദരന്റെ ഭാര്യ അനീറ്റയ്ക്ക് വീട്ടിലേക്കു പോകാനായില്ല. അതുകൊണ്ട് അനീറ്റയുടെ അമ്മയോടു ചോദിച്ച് പെസഹാ അപ്പം ഉണ്ടാക്കാൻ പോവുകയാണെന്നു പറഞ്ഞ് അമ്മ വിളിച്ചിരുന്നെന്നും അങ്ങനെ ഉണ്ടാക്കിയ പെസഹാ അപ്പമാണിതെന്നും ചിത്രം പങ്കുവച്ചു കൊണ്ട് അശ്വതി കുറിച്ചു.

ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് മകൻ പറഞ്ഞപ്പോള്‍ അമ്മ ഹൃദയം തകർന്ന് കര‍ഞ്ഞിരുന്നു. ഇന്ന് ആ പെൺകുട്ടിക്ക് വേണ്ടി പെസഹാ അപ്പം ഉണ്ടാക്കുന്നു. ജാതിയ്ക്കും മതത്തിനും അപ്പുറം നിലനിൽക്കേണ്ടത് മനുഷ്യസ്നേഹമാണെന്ന് വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ നേരുന്നതായും അശ്വതി.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് ;

എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോൾ അന്ന് ഹൃദയം തകർന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോൺ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടിൽ പോവാൻ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാൻ പെസഹാപ്പം ഉണ്ടാക്കാൻ പോവ്വാ’ന്ന് !! അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത്!

പിന്നല്ല...യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ. ജാതിയ്ക്കും മതത്തിനും അപ്പുറം നിലനിൽക്കേണ്ടത് മനുഷ്യസ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ !!

English Summary : Aswathy Sreekanth hearty social media post

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA