‘എന്നാണ് വിവാഹം ?’ ; പ്രതികരിച്ച് സുസ്മിത സെന്നും കാമുകൻ രോഹ്മാനും

actress-sushmitha-sen-and-lover-Rohman-on-wedding
SHARE

വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തോടു പ്രതികരിച്ച് ബോളിവുഡ് താരസുന്ദരി സുസ്മിത സെൻ. ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് ചോദ്യമുയർന്നത്. കാമുകനായ രോഹ്മാൻ ഷോളിനും ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കുമൊപ്പമാണ് സുസ്മിത ലൈവിലെത്തിയത്. 

‘എന്നാണ് നിങ്ങൾ വിവാഹിതരാവുക’’ എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. രോഹ്മാനെ നോക്കി ചിരിച്ചുകൊണ്ട് ‘ഈ ചോദ്യം നിങ്ങൾക്കുള്ളതാണ്’ എന്നായിരുന്നു സുസ്മിത പ്രതികരിച്ചത്. സുസ്മിത സമ്മതിച്ചാൽ ഉടനെ വിവാഹിതരാകുമെന്നായിരുന്നു രോഹ്മാന്റെ മറുപടി.

44കാരിയായ സുസ്മിതയും 29കാരനായ രോഹ്മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലാണ്. രോഹ്മാൻ ഷോൾ മോഡലാണ്. വിവാഹവാർത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ആദ്യമായാണ് ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിന് സുസ്മിത തയാറാകുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ സുരക്ഷിതരായി ഇരിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും സുസ്മിത ആരോധകരോട് അഭ്യർഥിച്ചു. പുതിയ വെബ് സീരിസിന്റെ ഡബ്ബിങ് വീട്ടിലിരുന്നാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു.

English Summary : Sushmitha Sen on Wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA