‘പ്രതീക്ഷിക്കുന്നതും യാഥാർഥ്യവും’ ; ചിരിപ്പിച്ച് സാനിയയുടെ വിവാഹവാർഷിക ആശംസ

sania-mirza-and-shoaib-malik-10th-wedding-anniversary
SHARE

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെയും പാക്കിസ്ഥാൻ ക്രിക്കറ്റർ ഷോയ്ബ് മാലിക്കിന്റെയും 10–ാം വിവാഹവാർഷികമായിരുന്നു ഏപ്രിൽ 12ന്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് രസകരമായാണ് സാനിയ പ്രിയതമന് ആശംസകൾ നേർന്നത്. 

പ്രതീക്ഷിക്കുന്നതും യാഥാർഥ്യവും എന്നായിരുന്നു ഈ ചിത്രങ്ങൾക്ക് സാനിയ നൽകിയ വിശേഷണം. അതിമനോഹരമായി ഇരുവരും നിൽക്കുന്നതായിരുന്നു ആദ്യ ചിത്രം. അടുത്ത ചിത്രത്തിൽ വായ തുറന്ന്, കണ്ണു മിഴിച്ച്, മാലിക്കിന്റെ കുർത്തയുടെ കോളറിൽ പിടിച്ചാണ് സാനിയ നിൽക്കുന്നത്. ‘‘ഹാപ്പി ആനിവേഴ്സറി ഷോയ്ബ് മാലിക്. വിവാഹം കഴിഞ്ഞ് ഒരു ദശാബ്ദം പിന്നിട്ടാൽ ഇതുപോലെയിരിക്കും. ‘പ്രതീക്ഷ vs യാഥാർഥ്യം’. യാഥാർഥ്യം കാണുന്നതിന് വലത്തേോട്ട് സ്വൈപ് ചെയ്യൂ’’– ചിത്രങ്ങൾക്കൊപ്പം സാനിയ കുറിച്ചു. 

2010 ഏപ്രിൽ 12ന് ൈഹദരബാദിലായിരുന്നു സാനിയയുടെ വിവാഹം. 2018ൽ സാനിയ–മാലിക് ദമ്പതികൾക്ക് മകൻ പിറന്നു. ഇസ്ഹാൻ എന്നാണ് പേര്. 

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടിലായവരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തനങ്ങളുമായി സാനിയ മുന്‍പന്തിയിലുണ്ട്. ദിവസകൂലിക്കാരെ സഹായിക്കാൻ പണം സമാഹരിക്കുവാന്‍ സാനിയയുടെ നേതൃത്വത്തിലുള്ള സംഘം മുന്നിട്ടിറങ്ങുകയും ഒരാഴ്ച കൊണ്ട് 1.75 കോടി രൂപ സമാഹരിക്കുകയും ചെയ്തു. പട്ടിണിയിലായ കുടുംബങ്ങൾക്ക് ഭക്ഷണമെത്തിച്ചു നൽകുന്ന പ്രവർ‍ത്തനങ്ങളിലും താരം സജീവ സാന്നിധ്യമാണ്.

English Summary : Sania Mirza- Shoaib Malik 10th Wedding Anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA