മലൈകയുമായി വിവാഹം എന്നെന്ന് ആരാധകൻ ; തീരുമാനിച്ചിട്ടില്ലെന്ന് അർജുൻ കപൂർ

arjun-kapoor-malaika-arora-wedding
SHARE

മലൈക അറോറയെ വിവാഹം ചെയ്യുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് അർജുൻ കപൂർ. ആരാധകരുമായി നടത്തിയ വെർച്വൽ ഡേറ്റിലാണ് അർജുൻ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെർച്വൽ ഡേറ്റ് സംഘടിപ്പിച്ചത്. ഈ ഡേറ്റിന്റെ ഏതാനും നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരുന്നു. 

അർജുനുമായുള്ള സംഭാഷണത്തിനിടയിലാണ് മലൈക അറോറയുമായുള്ള വിവാഹം എന്നായിരിക്കും എന്ന് ഒരു ആരാധകൻ ചോദിച്ചത്. അതു സംഭവിക്കുമ്പോൾ എല്ലാവരേയും അറിയിക്കാമെന്നും ഇപ്പോൾ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അർജുൻ പറഞ്ഞു. ഇപ്പോൾ വിവാഹം കഴിക്കാൻ പറ്റിയ സമയമല്ലല്ലോ എന്നും കോവിഡ് വ്യാപനത്തെ സൂചിപ്പിച്ച് താരം പറഞ്ഞു.

ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയും ഒരു വർഷമായി പ്രണയത്തിലാണ്. എന്തുകൊണ്ടാണ് മലൈകയോട് പ്രണയം തോന്നിയതെന്ന് ചോദ്യവും അർജുൻ നേരിട്ടു. ഒരു പ്രത്യേക കാര്യം പറയാൻ ബുദ്ധിമുട്ടാണെന്നും ഒരാളോട് പൂർണമായാണ് പ്രണയം തോന്നുകയെന്നുമായിരുന്നു അർജുന്റെ മറുപടി. വളരെയധികം ക്ഷമയും തന്നെ ഒരു വ്യക്തിയായി മനസ്സിലാക്കാനുള്ള കഴിവും മലൈകയിൽ ഉണ്ടെന്നും അർജുൻ പറഞ്ഞു. 

സഹോദരി അൻഷുല കപൂറിന്റെ ഓൺലൈൻ ധനസമാഹരണ പ്ലാറ്റ്ഫോമായ ഫാൻകൈന്റിലൂടെയാണ് അർജുൻ കപൂർ ആരാധകരുമായി ഓൺലൈൻ ഡേറ്റ് നടത്തിയത്. ഇതിലൂടെ ലഭിക്കുന്ന പണം ലോക്ഡൗണിൽ ദുരിതത്തിലായ ദിവസക്കൂലിക്കാർക്ക് സഹായമായി നല്‍കാനാണ് തീരുമാനം.

English Summary : Arjun Kapoor-Malaika Arora Wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA