കോബി ബ്രയാന്റ് ഇല്ലാത്ത വിവാഹവാർഷികം; ഓർമയിൽ നീറി ഭാര്യ

heart-touching-note-of-vanessa-bryant-on-wedding-anniversary
SHARE

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇതിഹാസ ബാസ്കറ്റ് ബോള്‍ താരം കോബി ബ്രയാന്റിന്റെ ഓർമകളിൽ നീറി ഭാര്യ വനേസ ലെയ്ന. ഏപ്രില്‍ 18ന് ഇരുവരുടേയും 19–ാം വിവാഹവാർഷികമായിരുന്നു. കോബി ഒപ്പമില്ലാത്ത വിവാഹവാർഷിക ദിനത്തിൽ വികാരഭരിതമായ ഒരു കുറിപ്പാണ് വനേസ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

‘‘എന്റെ തമ്പുരാനേ, എന്റെ ഹൃദയമേ, ഏറ്റവും നല്ല സുഹൃത്തേ. സന്തോഷകരമായ 19–ാം വിവാഹവാർഷികം. ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു. എന്നെ ചേർത്തു പിടിക്കാൻ നീ ഇവിടെ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു’’ – ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചു കൊണ്ട് വനേസ കുറിച്ചു.

ഈ വർഷം ജനുവരി 26ന് കാലിഫോർണിയയിലെ കലബസാസ് മേഖലയിലെ കുന്നിൻ ചെരുവിലാണ് കോബി ബ്രയാന്റും മകള്‍ ജിയാനയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകർന്നു വീണത്. ജിയാനയുടെ പരിശീലനത്തിനുള്ള യാത്രയിലാണ് കായിക ലോകത്തെ നടുക്കിയ ദുരന്തമുണ്ടായത്. 

എൻബിഎയിലെ (നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് കോബി അറിയപ്പെടുന്നത്. എൻബിഎയിലെ 20 സീസണിലും ലൊസാഞ്ചലസ് ലേക്കേഴ്സിനു വേണ്ടി കളിച്ച ബ്രയാന്റ്, ടീമിനെ 5 തവണ കിരീട നേട്ടത്തിലേക്ക് നയിച്ചു. ലോകമാകെ കോടിക്കണക്കിന് ആരാധകര്‍ താരത്തിനുണ്ട്.

English Summary : Kobe Bryant - Vanessa Wedding Anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA