‘അമ്മ എവിടെയോ ഇരുന്ന് എല്ലാം കാണുന്ന പോലെ’ ; ഓർമച്ചിത്രം പങ്കുവച്ച് ആദിത്യൻ ജയൻ

adhithyan-jayan-on-mothers-love-and-death
SHARE

അമ്മയുടെ ഓർമകൾ പങ്കുവച്ച് സീരിയൽ താരം ആദിത്യൻ ജയൻ. സഹോദരിയുടെ വിവാഹദിവസം അമ്പലപ്പുഴ ക്ഷേത്രത്തിൽവച്ച് എടുത്ത ഒരു ചിത്രമാണ് ആദിത്യൻ പങ്കുവച്ചത്. ഒരു പാവമായിരുന്നു അമ്മ. ആ കയ്യിൽ നിന്നും ആഹാരം കഴിച്ചവരാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. ഇന്നേ ദിവസം തന്നെ ഈ ചിത്രം കിട്ടിയത് അതിശയമാണെന്നും അമ്മയുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടേയെന്നും ആദിത്യൻ കുറിച്ചു.

ആദിത്യന്റെ കുറിപ്പ് വായിക്കാം; 

ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലം. ഇങ്ങനെ ഒരു ഫോട്ടോ കിട്ടിയപ്പോൾ വല്ലാത്ത വിഷമം തോന്നി. എന്റെ അനിയത്തിയുെട കല്യാണ ദിവസം രാവിലെ 6.00 am അമ്പലപ്പുഴ ക്ഷേത്രം. യാത്ര ചെയ്ത് അമ്മയ്ക്ക് വയ്യ. എനിക്ക് ആണേൽ ഏറ്റവും സന്തോഷം ഉള്ള ഒരു ദിവസം. പക്ഷേ, എല്ലാം പെട്ടെന്ന് അവസാനിച്ചു. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മ ആയിരുന്നു. അമ്മയുടെ കയ്യിൽ നിന്നു ഭക്ഷണം കഴിച്ചവരാ എനിക്ക് ഏറ്റവും വേദന തന്നതും. നന്നായി ഇരിക്കട്ടേ. അമ്മ എവിടെയോ ഇരുന്ന് എല്ലാം കാണുന്നതു പോലെ ഒരു ദിവസമായിരുന്നു ഈ ദിവസം. ഇന്ന് ഈ ഫോട്ടോ കിട്ടിയതു തന്നെ ഒരു അതിശയമാണ്. അമ്മയുടെ ആത്മാവിനു ശാന്തി ഉണ്ടാകട്ടെ...

Ini orikalum thirichu varatha oru kalam😔 ingane oru photo kittiyapol vallatha oru vishamam thonni,ente aniyathiyude...

Posted by Adhithyan Jayan on Sunday, 19 April 2020

English Summary : Adhithyan Jayan on mother's Love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA