വിവാഹത്തിന് മുമ്പ് ഒരു വർഷമെങ്കിലും പങ്കാളികൾ ഒന്നിച്ചു ജീവിക്കണം : അമെയ്റ ദസ്തൂർ

amyra-dastur-on-living-relationship
SHARE

വിവാഹത്തിനു മുമ്പ് കുറഞ്ഞത് ഒരു വർഷമെങ്കിലും പങ്കാളികൾ ഒന്നിച്ചു ജീവിക്കണമെന്ന് നടി അമയ്റ ദസ്തൂർ. ‘ലിവ് ഇൻ റിലേഷൻഷിപ്പിൽ വിശ്വസിക്കുന്നുണ്ടോ’ എന്ന ആരാധകന്റെ ചോദ്യത്തിനോടാണ് താരം ഇങ്ങനെ പ്രതികരിച്ചത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സമയം ചെലവഴിക്കാനും ആരാധകരുമായി സംവദിക്കാനും സമൂഹമാധ്യമത്തിലെ ചോദ്യോത്തര സംവിധാനമാണ് ഉപയോഗിച്ചത്.

‘കുങ്ഫു യോഗ’ എന്ന ജാക്കി ചാൻ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമയ്റ ദസ്തൂർ. സിനിമയും ജാക്കി ചാനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടയിലാണ് താരത്തിന്റെ ദാമ്പത്യ സംബന്ധമായ കാഴ്ചപ്പാടിനെക്കുറിച്ചും ചോദ്യമുയർന്നത്.

‘‘വിവാഹമോചന നിരക്കുകൾ ഉയരുകയാണ്. അതിനാൽ വിവാഹത്തിനു മുമ്പ് പങ്കാളികൾ ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും ഒന്നിച്ചു ജീവിക്കണമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു’’– ആരാധകന്റെ ചോദ്യത്തിന് അമെയ്റ മറുപടി നൽകി. 

2013ൽ ഇസാക്ക് എന്ന സിനിമയിലൂടെയാണ് അമെയ്റ ബോളിവുഡിൽ അരങ്ങേറിയത്.  

English Summary : Amyra Dastur on Live in Relation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA