ഷാബുരാജിന്റെ കുടുംബത്തിന് സഹായം അനുവദിച്ച് സർക്കാർ

kerala-government-financial-help-to-mimicy-artist-shaburaj
ഷാബുരാജിന്റെ പൂർത്തിയാകാത്ത വീട്ടിൽ ബന്ധുവിനൊപ്പം മക്കളും. ഷാബുരാജ് (ഇടത്)
SHARE

അന്തരിച്ച് കലാകാരൻ ഷാബു രാജിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ സഹായം അനുവദിച്ച് സർക്കാർ. സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നാണ് സഹായം നൽകുന്നത്. മന്ത്രി എ.കെ ബാലനാണ് തീരുമാനം അറിയിച്ചത്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് തീരുമാനം.

20 വർഷത്തോളം കലാരംഗത്ത് നിറഞ്ഞു നിന്ന താരമായിരുന്നു ഷാബുരാജ്. സ്കൂൾ കലോത്സവങ്ങളിലൂടെ രംഗത്തെത്തെത്തി പിന്നീട് ഉത്സവപ്പറമ്പുകളിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ട് പ്രതിഭ തെളിയിച്ചു. ടിവി ചാനലുകളിലെ വിനോദ പരിപാടികളിൽ എത്തിയതോടെയാണ് ഷാബു ശ്രദ്ധിക്കപ്പെട്ടത്.

നെഞ്ചുവേദനയെ തുടർന്ന് ഏപ്രിൽ 21ന് കൊല്ലത്തെ ആശുപത്രിയിലായിരുന്നു പ്രിയകലാകാരന്റെ അന്ത്യം. ഷാബുരാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഒറ്റപ്പെട്ടു പോയത് കുടുംബമായിരുന്നു. ഭാര്യ ചന്ദ്രിക ആറു വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലാണ്. നാലു മക്കളുണ്ട്. പഞ്ചായത്തിന്റെ ഭവന പദ്ധതിപ്രകാരം ലഭിച്ച വീടിന്റെ പണി പാതിപൂർത്തിയായ നിലയിലാണ്. കലാപരിപാടികളിലാത്ത സമയത്തു മരപ്പണിയുൾപ്പടെ കൂലിവേലകൾക്ക് പോയാണ് ഷാബുരാജ് കുടുംബം പുലർത്തിയിരുന്നത്. 

English Summary : Goverment will help artist Shaburaj's Family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA