ADVERTISEMENT

തെരുവിൽ അലയുന്നവർക്ക് സംരക്ഷകരായി താരദമ്പതികളും തെരുവോരം മുരുകനും. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ തെരുവുകളിൽ അലഞ്ഞുനടന്ന 15 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് നടൻ വിനു മോഹനും ഭാര്യ വിദ്യ മോഹനും തെരുവോരം മുരുകനും ചേർന്ന് ഏറ്റെടുത്തത്. ലോക്ഡൗൺ കാലത്തും ഇവർ സേവനപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുകയാണ്. 

vinu-charity-Copy

വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന ഇവരെ കുളിപ്പിച്ചു വൃത്തിയാക്കി വൈദ്യപരിശോധനയ്ക്ക് ശേഷം തെരുവോരം എൻജിഒ സംരക്ഷണം ഏറ്റെടുത്ത് എറണാകുളത്തേക്ക് കൊണ്ടുപോയി. ലോക്ഡൗൺ ആരംഭിച്ച ശേഷം എറണാകുളം, ആലപ്പുഴ,തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് 650-ഓളം പേരെ  കണ്ടെത്തി സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ നൽകിയ ആംബുലൻസിലാണ് ഇവരുടെ പ്രവർത്തനം. 

vinu-theruvoram-activities-Copy

തെരുവിൽ അവശരായി കണ്ടെത്തുന്നവരെ ആശുപത്രികളിലേക്കും മാറ്റുന്നുണ്ട്. എസ്. മുരുകന്റെ (തെരുവോരം മുരുകൻ) നേതൃത്വത്തിലുള്ള തെരുവോരം പ്രവർത്തകരുടെ സഹകരണത്തോടെയാണ് താരങ്ങളുടെ പ്രവർത്തനം.

തെരുവോരത്തിന്റെ പ്രവർത്തങ്ങളെക്കുറിച്ച് വിനു മോഹൻ പറയുന്നു.

ഇത് ഇപ്പോൾ പുതിയതായി തുടങ്ങിയ ഒരു കാര്യമല്ല. ഞാൻ ഡിഗ്രി പഠിക്കുന്ന കാലത്താണ് തെരുവോരം മുരുകനെ പരിചയപ്പെടുന്നത്. അന്നുമുതൽ ഇത്തരം സേവനപ്രവർത്തനങ്ങളുടെ ഭാഗമാണ്. പിന്നീട് സിനിമകളുടെ തിരക്കിലായപ്പോൾ അൽപം മന്ദഗതിയിലായി. എങ്കിലും ആവശ്യസമയങ്ങളിൽ ഇതിനു വേണ്ടി ഓടിയെത്താറുണ്ട്. കഴിഞ്ഞ പ്രളയസമയത്തും ഞങ്ങൾ തെരുവിൽ ഒറ്റപ്പെട്ടു കിടക്കുന്നവരെ പുനരധിവസിപ്പിക്കാൻ രംഗത്തിറങ്ങിയിരുന്നു. ഹർത്താൽ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഭാര്യ വിദ്യയും ഉറച്ച പിന്തുണയുമായി കൂടെയുണ്ട്. കൂടാതെ രാഷ്ട്രീയപ്രവർത്തകരും ഉദ്യോഗസ്ഥരും പൊലീസുമെല്ലാം നല്ല പിന്തുണ നൽകുന്നുണ്ട്. അതാണ് ഇത്തരം പ്രവർത്തനങ്ങൾ തുടരാനുള്ള പ്രചോദനം. ഇപ്പോൾ ആറു ജില്ലകളിൽ പ്രവർത്തനം എത്തിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിലും വരുംദിവസങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 

theruvoram-team-Copy

English Summary : Vinu Mohan, Wife Vidya Vinu and Theruvoram Murukan helps poor people in the street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com