‘13 വർഷം മുമ്പൊരു കടൽതീരത്ത്’ ; ചിത്രം പങ്കുവച്ച് ആര്യ

arya-badai
SHARE

13 വർഷം മുൻപത്തെ ചിത്രം പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ. നിരവധിപ്പേർ സമൂഹമാധ്യമങ്ങളിലൂടെ പഴയകാല ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇതേത്തുടർന്നാണ് ശ്രീദേവി എന്ന സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ രംഗത്തെത്തിയത്.

‘‘എല്ലാവരും അവരുടെ പഴയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇതാ ഞാനും ആ ഒഴുക്കിനൊപ്പം നീങ്ങുന്നു. ഇതൊരു കടൽതീരത്ത്, 13 വർഷം മുമ്പ് (കൃത്യമായി എനിക്കറിയില്ല), സ്കൂൾ കാലത്ത് തുടങ്ങി ഇപ്പോഴും എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ആളോടൊപ്പം എടുത്ത ചിത്രമാണ്. @shiyaa_1... പ്രിയപ്പെട്ടവളേ ഈ ചിത്രം എനിക്ക് അയച്ചു തന്നതിന് നന്ദി. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’’ – ചിത്രം പങ്കുവച്ചു കൊണ്ട് ആര്യ കുറിച്ചു. 

ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് ആര്യ.

English Summary : Arya Babu throwback image viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA