വിവാഹവാർഷികത്തിൽ ബീനയ്ക്ക് ‘ഗിഫ്റ്റ്’ ; ചരിത്രത്തിൽ ആദ്യമായിരിക്കുമെന്ന് മനോജ് കുമാർ

beena-antony-manoj-kumar-wedding-anniversary-gift
SHARE

ജീവിതത്തിലും മിനിസ്ക്രീനിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് മനോജ് കുമാറും ബീന ആന്റണിയും. ഏതാനും ദിവസം മുമ്പായിരുന്നു താരദമ്പതിമാരുടെ 17–ാം വിവാഹവാർഷികം. രസകരമായ ഒരു കുറിപ്പ് പങ്കുവച്ചാണ് മനോജ് കുമാർ ഇക്കാര്യം അറിയിച്ചത്. അപ്രതീക്ഷിതമായി വന്ന ലോക്ഡൗണിന്റെ പ്രതിസന്ധികൾക്കിടയിലും ഒരു സർപ്രൈസ് ഗിഫ്റ്റും പ്രിയതമയ്ക്ക് അദ്ദേഹം നൽകി. ഒരു പച്ച ചക്ക!

ചക്ക വറുത്തത് തിന്നാൻ െകാതിച്ചിരുന്ന ബീന ഹാപ്പിയായി. എന്തായാലും ലോകചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക് പച്ച ചക്ക സമ്മാനമായി നൽകിയിരിക്കുക. ഇന്നു തന്നെ ഈ ഗിഫ്റ്റ് വറുക്കുമെന്നും മനോജ് കുറിച്ചു. ചക്കയുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

മനോജ് കുമാറിന്റെ കുറിപ്പ് വായിക്കാം; 

ഞങ്ങളുടെ മനസും ശരീരവും പരസ്പരം ‘ലോക്ഡൗൺ’ ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു. വേലയും കൂലിയും പൈസയുമില്ലാതെ മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എന്റെ സഹധർമ്മിണിക്ക് വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ പെട്ടെന്ന് തലയിൽ ഒരു ‘ബൾബ്’ മിന്നി.

രണ്ടു ദിവസം മുമ്പ് അവൾ എന്നോട്‌ ഒരു കാര്യം പറഞ്ഞിരുന്നു ‘ചക്കവറുത്തത് തിന്നാൻ കൊതിയാവുന്നു’ എന്ന്. ഒന്നും ആലോചിച്ചില്ല.. വണ്ടിയുമെടുത്ത് വിട്ടു. മാസ്കിട്ട്, ഹെൽെമറ്റ‌്‌വച്ച്, സമൂഹ അകലം പാലിച്ച്, നല്ല ഒന്നാന്തരം നാടൻ പച്ച ചക്ക വാങ്ങിച്ചു. നിറഞ്ഞ സന്തോഷത്തോടെ അവൾക്കത് വിവാഹ വാർഷിക സമ്മാനമായി നല്‍കി. അവള് ഹാപ്പി ... ഞാനതിലേറേ ഹാപ്പി (because total gift expense 160 rs). 

ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക് "പച്ച ചക്ക " വിവാഹ വാർഷിക സമ്മാനമായി നല്കിയിരിക്കുന്നത്... എന്താല്ലേ..??! ‘എന്റെ ലോക്ഡൗൺ പരമ്പര ദൈവങ്ങളേ... എല്ലാം കാണുന്നുണ്ടല്ലോ അല്ലേ!’

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം "ലോക് ഡൗൺ" ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു... വേലയും കൂലിയും പൈസയുമില്ലാത്ത...

Posted by Manoj Kumar on Friday, 24 April 2020

എന്തായാലും ഇന്നു തന്നെ "gift " വറുക്കും..

അപ്പോൾ ശരി എല്ലാവരും Safe ആയി ഇരിക്കൂ..

" STAY HOME .. STAY SAFE..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA