വിനോദം പകരാനെത്തി ലോക്ഡൗണിലായ ജീവിതങ്ങൾ ; വിഡിയോ

SHARE

ഉത്സവ സീസണാണ് കടന്നു പോകുന്നത്. സീസണിലെ മാത്രം വരുമാനം കൊണ്ട് ജീവിക്കുന്ന പെർഫോമിങ് ആർട്ടിസ്റ്റുകൾ വല്ലാത്ത പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് നാടക, അമ്യൂസ്മെന്റ് കലാകാരന്മാർ. ചേർത്തല പാണാവള്ളിയിൽ ഓടമ്പള്ളി യുപി സ്കൂളിൽ ഒരു മാസത്തലേറെയായി അന്യസംസ്ഥാനക്കാരുൾപ്പടെ 23 കലാകാരന്മാരെയാണ് താമസിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർക്ക് വിനോദം പകരാനെത്തിയതാണിവർ, ഒപ്പം ജീവിത മാർഗം കണ്ടെത്താമെന്ന പ്രതീക്ഷയും.

amusement-riders-lockdown-3
ഓടമ്പള്ളി ഗവ. യുപി സ്കൂളിലെ പാചകപ്പുരയിൽ ഭക്ഷണം പാകം ചെയ്യുന്ന കലാകാരന്മാർ.

പാണാവള്ളി അംബിക വിലാസം അരയങ്കാവ് ദേവീ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് മരണക്കിണർ ഉൾപ്പെടെയുള്ള അമ്യൂസ്മെന്റ് പരിപാടികൾ അവതരിപ്പിക്കാൻ കൊല്ലത്തു നിന്നെത്തിയ ഷാ അമ്യൂസ്മെന്റ്  സംഘം പരിപാടി അവതരിപ്പിച്ച് തുടങ്ങി ആദ്യ ദിനം തന്നെ ലോക്ഡൗണായി. മാർച്ച് 23 മുതൽ താമസം ഓടമ്പള്ളി സ്കൂളിലും. മരണക്കിണറിൽ കാറും ബൈക്കും ഓടിക്കുന്ന അഭ്യാസികൾ തൊട്ട് ഉത്സവപ്പറമ്പിൽ വളയും മാലയും കച്ചവടത്തിനെത്തിയവർ വരെയുണ്ട് സംഘത്തിലുണ്ട്. 

amusement-riders-lockdown-4
നോമ്പ് തുറക്കാനുള്ള സലാഡ് ഒരുക്കുന്ന മുഹമ്മദ് ഷെറീഫ്.

അസം, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ബീഹാർ, ഒഡിഷ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ.  പഞ്ചായത്തിന്റെയും താലൂക്ക് അധികൃതരുടെയും ഇടപെടൽ കൊണ്ട് സപ്ലെയ്കോയിൽ നിന്നും ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നുണ്ട്. പച്ചക്കറികളും മറ്റും ഇവർ വാങ്ങി പാചകം ചെയ്താണ് കഴിക്കുന്നത്. ഇവർക്കായി ഭക്ഷണ സാധനങ്ങൾ നൽകാനായി സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

amusement-artist-life-during-lockdown
മരണക്കിണറിൽ കാർ ഓടിക്കുന്ന അസ്കറും ബൈക്ക് ഓടിക്കുന്ന ശിവയും.

പലർക്കും നാട്ടിൽ പോകാനാകാത്ത വിഷമം. മരണക്കിണറിൽ കാറോടിക്കുന്ന കൊൽത്തക്ക ഹൗറ സ്വദേശിയായ അസ്കറിനൊപ്പം ഭാര്യയും 2 വയസുകാരൻ മകൻ സോഹനുമുണ്ട്. മരണക്കിണർ ഉൾപ്പെടെയുള്ള റൈഡുകൾ പൊളിച്ച് ഇറക്കാൻ പോലും സമയം കിട്ടിയില്ല. വിമാനവും കാറും ട്രെയിനുമൊക്കെ അനാഥമായി കിടക്കുന്നു. 

amusement-riders-lockdown-5
അമ്യൂസ്മെന്റ് സംഘം ഫ്രയിം ചെയ്തു കൊണ്ട് വന്ന പുലിയുടെ ചിത്രത്തിനു മുന്നിൽ കുട്ടികൾ. മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന സർക്കസ് നിയമം മൂലം നിരോധിച്ചതിനാൽ ജീവൻ തുടിക്കുന്ന പുലിയുടെ ചിത്രമാണ് കവാടത്തിലുള്ളത്.

ആശങ്കയുടെയും നിസാഹയതയുടേയും കാര്‍മേഘം മാറി, പ്രതീക്ഷയുടെ ദിവസങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോക്ഡൗണിലായ ഈ ജീവിതങ്ങൾ.

amusement-riders-lockdown-2
പാണാവള്ളി അംബിക വിലാസം അരയങ്കാവ് ദേവീ ക്ഷേത്ര മൈതാനിയിയിലെ വിവിധ റൈഡുകളിൽ കയറിക്കളിക്കുന്ന കുട്ടികൾ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA