ADVERTISEMENT

കോവിഡും ലോക്ഡൗണും കഴിയുന്നതോടെ ഏറ്റവും കൂടുതൽ ആളുകൾ പോകുന്നതു വിവാഹമോചനം നേടാനായിരിക്കും എന്നൊരു ഫലിതം സമൂഹമാധ്യമങ്ങലിൽ കിടന്നു കറങ്ങുന്നുണ്ട്. ചിരിച്ചുതള്ളുന്നതിനു മുൻപ് ഇതിനെക്കുറിച്ചൊന്നു സീരിയസായി ചിന്തിച്ചുനോക്കിയാലോ?

ചൈനീസ് പാഠം

ലോക്ഡൗൺ ആദ്യമായി ഏർപ്പെടുത്തിയ ചൈനയിൽ അതിന്റെ അനന്തരഫലമായി ഡിവോഴ്സ് ബൂം ഉണ്ടായി. വെറുതെ വീട്ടിലിരിക്കുമ്പോൾ ദമ്പതികൾക്കിടയിലുണ്ടാകുന്ന മാനസിക സമ്മർദവും വിഷാദവുമാണ് വിവാഹമോചനം കൂടാനുള്ള കാരണമായി  ചൈനീസ് മനഃശാസ്ത്രഞ്ജർ കണ്ടെത്തിയത്. ഭാവിയെക്കുറിച്ചുള്ള ആശങ്കയും ബുദ്ധിമുട്ടുകളും അതൃപ്തിയുമെല്ലാം ഇതിനു പിന്നിലുണ്ട്. ഇതേ മാനസികാവസ്ഥയിലൂടെ ലോകത്തിന്റെ എല്ലാ ഭാഗത്തും ആളുകള്‍ കടന്നുപേകുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനീസ് മാതൃക ലോകം മുഴുവൻ വ്യാപിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. അതിനാൽ മുൻകരുതലുകളോടെ മുന്നോട്ടു പോകാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

പറഞ്ഞുതീർക്കാം

ദാമ്പത്യ പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ് സംസാരം. ലോകരാജ്യങ്ങൾ വരെ ഒരു മേശയ്ക്കു ചുറ്റിലുമിരുന്ന് പ്രശ്നങ്ങൾ പറഞ്ഞുതീർക്കുമ്പോഴാണോ നമുക്കു സാധിക്കാത്തത് എന്ന സിനിമാ ഡയലോഗ് കേട്ടിട്ടില്ലേ. അതു നടപ്പിലാക്കുക. പങ്കാളിയുമായി ഉണ്ടാകുന്ന പ്രശ്നങ്ങളും സൗന്ദര്യപ്പിണക്കങ്ങളും അപ്പോൾ തന്നെ സംസാരിച്ചു തീർക്കുക. അല്ലാതെ എല്ലാം മനസ്സിലൊതുക്കി വലിച്ചുനീട്ടിയാൽ ബന്ധം അവസാനിക്കുന്നതിലാവും അത് എത്തുക.

കുറച്ച് സമയം നൽകൂ

ജോലിഭാരമാണ് പല ബന്ധങ്ങളിലേയും വില്ലൻ. ഇപ്പോൾ പലരും വർക്ക് ഫ്രം ഹോം രീതിയിലായിരിക്കും ജോലി ചെയ്യുന്നത്. അങ്ങനെ വീട്ടിലിരിക്കുമ്പോൾ കൂടി ജോലി ഭാരം കാരണം പങ്കാളിയുമായി സംസാരിക്കാനാവാത്തവരുണ്ട്. എങ്ങനെയാണെങ്കലും എത്ര ജോലി ഭാരമുണ്ടെങ്കിലും നിങ്ങളുടെ സമയത്തിൽ പങ്കാളിക്കും കുടുംബത്തിനും അര്‍ഹതയുണ്ട്.

അത്താഴത്തിലൂടെ ഒരുമിക്കാം

ഒരു തീൻമേശയ്ക്കു ചുറ്റുമിരുന്നു ഒന്നിച്ച് ഭക്ഷമം കഴിക്കുമ്പോഴായിരിക്കും പല പ്രശ്നങ്ങളും പരസ്പരം പറഞ്ഞുതീർക്കാൻ അവസരം ലഭിക്കുന്നത്. പല തിരക്കുകൾ കാരണം ഒന്നിച്ചുള്ള ഈ ഭക്ഷണ പരിപാടി പലർക്കും ഇന്നു ശീലമില്ല. എന്നാൽ ബന്ധങ്ങളിലെ ദൃഢത വർധിപ്പിക്കാനും പ്രശ്നപരിഹാരങ്ങൾക്കും തീൻമേശയെക്കാൾ നല്ലൊരു സ്ഥലം വേറെയില്ലെന്നാണ് മനഃശാസ്ത്രജ്ഞരുടെ വാദം.

ആരോഗ്യം ‘മുഖ്യം’

സ്ത്രീകളായാലും പുരുഷൻമാരായാലും പരസ്പരം തുറന്നു പറയാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. വളരെ നിസാരമെന്നു തോന്നുന്നവയായിരിക്കും ഇവയിൽ ചിലത്. ചിലപ്പോൾ ജോലി ചെയ്ത് തലവേദനയോടെ കിടക്കുന്ന പങ്കാളിയെ വീട്ടുജോലിയിൽ സഹായിക്കാനോ മറ്റോ വിളിച്ചാൽ അന്നത്തെ ദിവസം പിന്നെ ലഹള കഴിഞ്ഞിട്ടു സമയമുണ്ടാകില്ല! ഇതുകൊണ്ടുതന്നെ പങ്കാളിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് എപ്പോഴും അറിഞ്ഞിരിക്കുക എന്നത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള മാർഗമാണ്.

ഒന്നിച്ച് പോരാടാം

സാമ്പത്തിക പ്രതിസന്ധിയുൾപ്പടെയുള്ള ബാധ്യതകൾ ആലോചിച്ച് പലരും ആശങ്കപ്പെടുകയായിരിക്കും. പരസ്പരം താങ്ങായും ഉത്തരവാദിത്തങ്ങള്‍ പങ്കുവച്ചും മുന്നേറിയാലേ എല്ലാം മറികടക്കാനാവൂ. ഒരാൾ മാത്രം എല്ലാ ഭാരങ്ങളും ആശങ്കകളും വഹിക്കുന്നത് നല്ലതല്ല. ഇതു ബന്ധങ്ങളിൽ പ്രശ്നങ്ങളും വഴക്കുകളും ഉണ്ടാക്കും. പരസ്പര വിശ്വാസത്തിലും വിട്ടുവീഴ്ചകളിലുമാണ് ഒരോ ബന്ധങ്ങളും അതിന്റെ പവിത്രതയും ദൃഢതയും കാത്തുസൂക്ഷിക്കുന്നതെന്നും ഏപ്പോഴും ഓർക്കണം.

English Summary : Relationship Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com