ADVERTISEMENT

കോവിഡ് ബാധിച്ച സഹോദരന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ബ്രിട്ടനിലെ ന്യൂപോ‍‍ർട്ട് സ്വദേശികളായ ഗുലാം അബ്ബാസ്, റാസ ഗുലാം എന്നിവരാണ് മരിച്ചത്. ഗുലാം അബ്ബാസിന് 59ഉം റാസ അബ്ബാസ് 53ഉം വയസ്സായിരുന്നു. റോയൽ ഗ്വേണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇവരുടെ പിതാവ് ഗുലാം മുഹമ്മദ് ഏപ്രിൽ 22 നു മറ്റൊരു അസുഖത്തെത്തുടർന്ന് മരണപ്പെട്ടിരുന്നു. 

ഇരുപതു വർഷമായി ഗുലാം കുടുംബം ന്യൂസ് ഏജൻസി നടത്തിവരികയാണ്. സെന്റ് വുലോസ് ശ്മശാനത്തിൽ അച്ഛനെ അടക്കം ചെയ്ത കുഴിമാടത്തിനരികിലാണ് മക്കളെയും സംസ്കരിച്ചത്. നിരവധി ആളുകൾ സാമൂഹിക അകലം പാലിച്ച് ഇവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു. 

സാമൂഹിക സേവന പ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നവരാണ് ഗുലാം സഹോദരന്മാർ.  ഇവരുടെ മരണം സമുദായത്തെയാകെ ഉലച്ചിരിക്കുകയാണ്. പിതാവിന്റെ മരണത്തിനു പിന്നാലെയുള്ള സഹോദരന്മാരുടെ മരണം കുടുംബത്തെ തളർത്തിയെന്ന് ഇവരുടെ സഹോദരി പറഞ്ഞു. 

മരിച്ച ഗുലാം അബ്ബാസിന് ഭാര്യയും രണ്ട് പെൺകുട്ടികളും അദ്ദേഹത്തിന്റെ സഹോദരന് ഭാര്യയും രണ്ട് ആൺകുട്ടികളുമാണുള്ളത്. പിതാവ് ഗുലാം മുഹമ്മദ് ഇസ്‌ലാമിക് സൊസൈറ്റി ഓഫ് വെയിൽസിന്റെ് സ്ഥാപക പ്രതിനിധിയായിരുന്നു. 

വെയിൽസിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെയധികം കൂടുന്ന സാഹചര്യമാണുള്ളത്. അതിനിടെയുണ്ടായ  സഹോദരൻമാരുടെ മരണം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

English Summary : Two brothers with coronavirus have died within hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com