ADVERTISEMENT

കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ പട്ടവത്തെ പുതിയടവൻ വീട്ടിൻ അനീഷിനും കുടുംബത്തിനും മേയ് 25 ഒരു പ്രത്യേക ദിവസമാണ്. ഈ കുടുംബത്തിലെ അച്ഛനും അമ്മയും മക്കളുമുൾപ്പെട നാലു പേരുടെ പിറന്നാൾ ഈ ദിവസമാണ്. അപൂർവങ്ങളിൽ അപൂർവമെന്നു വിശേഷിപ്പിക്കാവുന്ന സംഭവം.

9 വര്‍ഷം മുൻപാണ് അനീഷും അജിതയും വിവാഹിതരാകുന്നത്. വിവാഹിതരായി കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോഴാണ് തങ്ങളുടെ ജന്മദിനം ഒരേ ദിവസമാണെന്ന് ഇരുവരും മനസ്സിലാക്കുന്നത്. 1981 മേയ് 25നാണ് അനീഷിന്റെ ജനനം. ഭാര്യ അജിതയുടേത് 1987 മേയ് 25 നും. ഒരേ ജന്മദിനമെന്ന സന്തോഷവും കൗതുകവും മകൾ ആരാധ്യയുടെ ജനനത്തോടെ വീണ്ടും ഇരട്ടിച്ചു. 2012 മേയ് 25നായിരുന്നു ആരാധ്യയുടെ ജനനം. എന്നാൽ അഭ്ഭുതം അവിടെയും തീര്‍ന്നില്ല. 2019 മേയ് 25ന് ഇവർ‌ക്ക് ഒരു ആൺകുട്ടി കൂടി ജനിച്ചു. ആഗ്നേയ് എന്നാണ് കുഞ്ഞിന് പേരിട്ടത്.

ajitha-aneesh-1

പ്രവാസിയായിരുന്ന അനീഷ് ഇപ്പോൾ നാട്ടിൽ ഫാം നടത്തുകയാണ്. ‘‘ഒരേ തീയതിയിൽ ജന്മദിനം ലഭിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. രണ്ടും സുഖ പ്രസവമായിരുന്നു. എല്ലാവരുടേയും ജന്മദിനം ഒരേ ദിവസമായപ്പോൾ സന്തോഷം തോന്നി’’– അനീഷ് കുമാർ പറഞ്ഞു.

aradhya-agney
ആഗ്നേയും ആരാധ്യയും

മകന് ഒരു വയസ്സു തികയുന്നതിനാൽ ഈ ജന്മദിനം ആഘോഷമാക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി. ജന്മദിനം ആഘോഷിക്കാന്‍ മകൾ ആരാധ്യ കുറച്ച് പണം സൂക്ഷിച്ചു വച്ചിരുന്നു. അത് ബ്ലോക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പച്ചക്കറി കിറ്റ് വിതരണത്തിനു നൽകി ജീവിതത്തിലെ ഈ പ്രത്യേക ദിവസത്തിൽ കരുതലും സ്നേഹവും പങ്കുവയ്ക്കുകയാണ് ഈ കുടുംബം.

English Summary : All Family members birthday in same date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com