ആദ്യ ഡേറ്റിന്റെ രണ്ടാം വാർഷികം; പ്രണയം വിതറി പ്രിയങ്കയും നിക്കും

priyanka-nick-celebrating-two-years-of-first-date
SHARE

ആദ്യമായി ഡേറ്റ് ചെയ്തതിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് താരസുന്ദരി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനസും. സമൂഹമാധ്യമത്തിലൂടെ ഹൃദ്യമായ ആശംസകൾ പങ്കുവച്ചാണ് ഇരുവരും പ്രണയത്തിന്റെ ആദ്യ നാൾ ഓർത്തെടുത്തത്. 

‘‘ഈ സുന്ദരിയായ സ്ത്രീയും ഞാനും ആദ്യമായി ഡേറ്റ് ചെയ്തത് രണ്ടു വർഷം മുമ്പുള്ള ഈ ദിവസമാണ്. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രണ്ടു വർഷങ്ങൾ, ജീവിതകാലം മുഴുവനും ഇങ്ങനെ ചെലവഴിക്കാനുള്ള അനുഗ്രഹവും ഭാഗ്യവും എനിക്കുണ്ടാകുമെന്നു കരുതുന്നു. ബേബി, ഞാൻ നിന്നെ സ്നേഹിക്കുന്നു. സന്തോഷകരമായ രണ്ടാം വാർഷികം’’– ആശംസ അറിയിച്ചു കൊണ്ട് നിക് കുറിച്ചു.

ആദ്യമായി എടുത്ത ഒരു ചിത്രത്തിനൊപ്പമാണ് മനോഹരമായ സന്ദേശം പ്രിയങ്ക പങ്കുവച്ചത്. ‘‘രണ്ടു വർഷം മുമ്പ് നമ്മൾ ഒന്നിച്ചുള്ള ആദ്യത്തെ ചിത്രമെടുത്തു. അതിനുശേഷമുള്ള ഓരോ ദിവസവും അത്രയേറെ സന്തോഷമാണ് നീ എനിക്ക് നൽകിയത്. നിക് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒന്നിച്ചുള്ള നമ്മുടെ ജീവിതം അവിശ്വസനീയമാക്കിയതിന് നന്ദി. ഒരുപാട് ഡേറ്റ് നൈറ്റ്സ് ഇനിയുമുണ്ട്’’– പ്രിയങ്ക കുറിച്ചു.

2018 ഡിസംബർ 1ന് ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു പ്രിയങ്ക–നിക് വിവാഹം.

English Summary : Priyanka Chopra- Nick Jonas Second Anniversary of first date 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA