ADVERTISEMENT

അമ്മയുമായുള്ളതു പോലെ സൗഹൃദവും സുദൃഢവുമായ ഒരു ബന്ധം അമ്മായിയമ്മയുമായി ഉണ്ടാക്കാൻ സാധിക്കാത്തവർ നിരവധിയാണ്. വിവാഹം കഴിയുന്ന വേളയിൽ തന്നെ മികച്ചൊരു ബന്ധം സൃഷ്ടിച്ചെടുക്കാൻ സാധിച്ചാൽ ശ്രദ്ധയോടെ അതു ജീവിതകാലം മുഴുവൻ നിലനിർത്താനാകും. എന്നാൽ എങ്ങനെയാണ്, എന്താണ് അമ്മായിയമ്മയോടു സംസാരിക്കേണ്ടതെന്ന് അറിയാത്തവരുണ്ട്. അമ്മായിയമ്മയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും നിലനിർത്താനും ചില ടിപ്സ് ഇതാ..... 

അവരുടെ ജീവിതം അറിയുക

മനസ്സു തുറന്നു കേൾക്കുക എന്നതിന് വളരെയധികം പ്രധാന്യമുണ്ട്. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ഒരാളായിരിക്കും നിങ്ങളുടെ അമ്മായിയമ്മ. ആ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകും. അതു കേൾക്കുക. മനസ്സിലെ സങ്കടങ്ങൾ, ആഗ്രഹങ്ങൾ എന്നിവ ചോദിച്ച് മനസ്സിലാക്കുക. ഇങ്ങനെ സംഭാഷണങ്ങളിലൂടെ ബന്ധം ശക്തമാക്കാം.

ഹോബികളിൽ ഏർപ്പെടാം

എല്ലാവർക്കും ചില ഹോബികൾ ഉണ്ടാകും. യൗവനം പിന്നിട്ടവരുടെ കാര്യത്തിൽ ചെയ്യാനാഗ്രഹമുണ്ടായിട്ടും ചെയ്യാനാവതെ പോകുന്ന കാര്യങ്ങൾ കൂടുതലായിരിക്കും. ആ ഹോബി എന്താണെന്നു ചോദിച്ചു മനസ്സിലാക്കി ഒന്നിച്ചു ചെയ്യാം. ഇത്തരം നിമിഷങ്ങൾ ബന്ധത്തിന്റെ കരുത്ത് വർദ്ധിപ്പിക്കും 

ഭക്ഷണത്തിലൂടെയുള്ള ബന്ധം

ഇതോരു ക്ലീഷെ അല്ലെ എന്ന തോന്നൽ നിങ്ങൾക്കുണ്ടാകും. പക്ഷേ, ബന്ധങ്ങളെ വിളക്കി ചേർക്കുന്നതിന് ഈ രീതിയാണ് ബെസ്റ്റ്. നിങ്ങൾ പാചകം ചെയ്യാനിഷ്ടമുള്ള ആളാണെങ്കിൽ അമ്മായിയമ്മയുമായി ചേർന്ന് അവർക്കിഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാം. അതിനിടയിൽ പാചകത്തിലെ അറിവുകൾ, അനുഭവങ്ങൾ എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ പങ്കുവച്ചിരിക്കും. ഇത് ബന്ധം കൂടുതൽ ഇഴയടുപ്പമുള്ളതാക്കും.

വിവാഹജീവിതം

വിവാഹജീവിതത്തെ കുറിച്ച് അമ്മായിയമ്മയോട് ചോദിച്ചു മനസ്സിലാക്കാം. ദാമ്പത്യത്തിലെ അനുഭവങ്ങളും പ്രതിസന്ധികളും പറയുന്നത് കേൾക്കാം. നിങ്ങളുടെ പ്രശ്നങ്ങളും ആശങ്കളും പങ്കുവയ്ക്കാം. ഇതു ശക്തമായ ഒരു സുഹൃദ്ബന്ധം സൃഷ്ടിക്കും.

English Summary : Bond with Mother-in-law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com