ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ പലപ്പോഴായി വിദ്വേഷപ്രചാരണം നേരിട്ടിട്ടുണ്ട് അഭിനേത്രിയും അവതാരകയുമായ ആര്യ. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനുശേഷമാണ് ഇതുണ്ടായത്. എന്നാൽ എല്ലാത്തിനേയും കരുത്തോടെ നേരിടുന്ന ആര്യയെയാണ് ആരാധകർ കണ്ടത്. എങ്ങനെയാണ് ഇതു സാധിച്ചത് ? ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലൊരാൾ ആര്യയോടു ചോദിച്ചതാണ്. ഹൃദയം നിറഞ്ഞ് തന്നെ സ്നേഹിക്കുന്നവരുണ്ടെന്ന ബോധ്യമുള്ളപ്പോൾ വെറുക്കുന്നവരെ കുറിച്ച് ആലോചിക്കാറില്ല എന്ന ഹൃദ്യമായ മറുപടിയാണ് ആര്യ ഇതിനു നൽകിയത്.

ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആര്യ പല തവണ തയാറായിട്ടുണ്ട്. ഇത്തവണയും നിരവധി ചോദ്യങ്ങൾ താരത്തെ തേടിയെത്തി. ‘‘നെഗറ്റിവിറ്റിയെ ആര്യ നേരിടുന്ന രീതി വിസ്മയിപ്പിക്കുന്നതാണ്. എങ്ങനെ ഇത്ര മനോഹരമായി ഇതു സാധിക്കുന്നു ? എന്നായിരുന്നു അതിലൊരു ചോദ്യം. 

മറുപടിയായി ആര്യ കുറിച്ചത് ഇങ്ങനെ ; ‘‘എന്നാൽ അതേക്കുറിച്ച് ചിന്തിക്കാം, ഒരു ജീവിതമേയുള്ളൂ. എന്തു തന്നെയായാലും അതു ജീവിക്കണം. എന്നാൽ പിന്നെ അതിന്റെ പ്രകാശമുള്ള വശത്തേക്ക് നോക്കിയാലെന്താ. എന്നെ പൂർണ ഹൃദയത്തോടെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ടെന്ന തിരിച്ചറിവ് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. പിന്നെ എന്തിന് എന്നെ വെറുക്കുന്നവരെ കുറിച്ച് ചിന്തിക്കണം !!! ഞാൻ അത് കാര്യമാക്കുന്നില്ല. ‍ഞാനത് ശ്രദ്ധിക്കേണ്ടതില്ല!. അവരെന്നെ വെറുക്കുന്നു, അതവരുടെ പ്രശ്നം. അതു കൊണ്ട് എനിക്കോ അവർക്കോ ഒന്നും ലഭിക്കുന്നില്ല. നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നു, എങ്കിൽ എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ട്, ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും സുഹൃത്തക്കളെ’’ 

arya-badai-21

എന്താണ് ഇനിയുള്ള ആഗ്രഹം എന്നും ആര്യയോട് ആരാധകരിലൊരാൾ ചോദിച്ചു. ഒരു കുടംബിനിയാകണമെന്നാണു താരം മറുപടി നൽകിയത്. ഭർത്താവും മക്കളുമൊക്കെയുള്ള മനോഹരമായ ഒരു കുടുംബം വേണം. ഭാര്യയും അമ്മയുമാകുന്ന അവസ്ഥയിലേക്കു തിരിച്ചു പോകണമെന്നും താരം മറുപടിയായി കുറിച്ചു.

English Summary : Arya Badai on negativity and ambition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com