ഈ പ്രശ്നങ്ങൾ ശ്രദ്ധിച്ചോളൂ, ഇല്ലെങ്കിൽ ദാമ്പത്യം തകരും

problems-in-love-relation
പ്രതീകാത്മക ചിത്രം
SHARE

ബന്ധങ്ങൾ ആരംഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ അതു വിജയകരമായി മുന്നോട്ടു കൊണ്ടു പോകാൻ കുറച്ച് ബുദ്ധിമുട്ടണം. പ്രശ്നങ്ങൾ നിരവധിയുണ്ടാകും. ഓരോ കാലഘട്ടത്തിലും അവ പല തരത്തിലുള്ളതായിരിക്കും. എന്നാൽ അതിനെയെല്ലാം തിരിച്ചറിഞ്ഞ്, പരസ്പരം മനസ്സിലാക്കി വേണം മുന്നോട്ടു പോകാൻ. പുത്തന്‍ തലമുറയിലെ പ്രണയ/വിവാഹ ബന്ധങ്ങള്‍ നേരിടുന്ന ചില പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും നോക്കാം. 

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഇടപെടലുകൾ പങ്കാളികൾക്കിടയിൽ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ചില പോസ്റ്റുകൾ, സ്റ്റാറ്റസുകൾ എന്നിവയാണ് ഇതിലേക്ക് നയിക്കുക. ഇത്തരം പ്രശ്നങ്ങൾ ഇക്കാലത്ത് കൂടുകയാണ്. രണ്ടു പേരെയും സംബന്ധിക്കുന്ന കാര്യങ്ങളാണെങ്കിൽ പരസ്പരം സമ്മതം ചോദിച്ച ശേഷം പോസ്റ്റ് ചെയ്യുക എന്നതാണ് പരിഹാരമാർഗം. സ്വന്തം അഭിപ്രായം  പ്രകടിപ്പിക്കാൻ അവകാശമുണ്ടെങ്കിലും പങ്കാളിയെ ബാധിക്കുന്നതാണെങ്കിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

ഫബ്ബിങ്

മൊബൈൽ ഫോണിലേക്ക് അധിക ശ്രദ്ധ കൊടുത്ത് തനിക്കു ചുറ്റുമുള്ളവരെ അവഗണിക്കുന്നതിനെയാണ് ഫബ്ബിങ് എന്നു പറയുക. ഫബ്ബിങ്ങ് പങ്കാളികൾക്കിടയിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സംസാരവും ശ്രദ്ധയുമെല്ലാം കുറയുമ്പോൾ തന്നെ അവഗണിക്കുന്നു എന്ന ചിന്ത പങ്കാളിയിൽ ഉണ്ടാകും. ഫോൺ ഒതുങ്ങാതെ പങ്കാളിയുമൊത്തുള്ള സമയം ആസ്വദിക്കുക എന്നതു മാത്രമാണു പരിഹാരമാർഗം.

പിരിമുറുക്കവും വിഷാദവും

വളരെ വേഗതയിലാണ് ലോകം  മുന്നോട്ട് പോകുന്നത്. ഈ കാലഘട്ടത്തിൽ വിഷാദ രോഗവും പിരിമുറുക്കവും സർവസാധാരണമായി കൊണ്ടിരിക്കുകയാണ്. മാനസികാരോഗ്യം ബന്ധങ്ങളുടെ നിലനിൽപ്പിന് പ്രധാനമാണ്. സമയം കണ്ടെത്തി വിഷമങ്ങള്‍ പരസ്പരം തുറന്നു പറയുക. പങ്കാളിയുടെ വേദനകൾ ചോദിച്ചു മനസ്സിലാക്കി ആശ്വസിപ്പിക്കുക എന്നിവ പ്രധാനമാണ്.

ആശയ വിനിമയം

സന്ദേശങ്ങൾ മൂന്നോ നാലോ വാക്കുകളിലേക്ക് ചുരുങ്ങുമ്പോൾ അർഥങ്ങളും ഉദ്ദേശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാം. ഇതു ജീവിതത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കും. ബന്ധങ്ങൾ തന്നെ തകരുന്നതിനു കാരണമാകും. ആശയവിനിമയത്തെ കൂടുതൽ മികവോടെ കൈകാര്യം ചെയ്യുക. മെസേജുകള്‍ മാത്രമാകരുത് പങ്കാളികൾക്കിടയിലെ ആശയവിനിമയം.

ഉത്കണ്ഠകൾ

ബന്ധത്തിന്റെ ഭാവി എന്താകും എന്ന ചിന്തയിൽ ആകുലരാകുന്നവരുണ്ട്. എന്നാൽ ഈ ചിന്തയായിരിക്കും ബന്ധത്തെ ദുഷ്കരമാക്കുക. അനാവശ്യമായ ചിന്തകൾ സംസാരത്തിൽ വരികയും അതു വഴക്കിലെത്തുകയും ചെയ്യും. കാര്യങ്ങളെ പോസിറ്റീവ് ആയി കാണണം. ഉത്കണ്ഠകൾ പങ്കുവയ്ക്കുകയും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുകയും വേണം. 

ലക്ഷ്യങ്ങളും സ്വപ്നങ്ങളും

പലവിധം സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായാണ് ആളുകൾ മുന്നോട്ടു പോകുന്നത്. എന്നാൽ ഒരാളുടെ സന്തോഷത്തിനു വേണ്ടി മറ്റേയാളുടെ സ്വപ്നങ്ങളെ ത്യജിക്കാൻ ആവശ്യപ്പെടുന്നതു പ്രശ്നങ്ങൾക്കു കാരണമാകും. പങ്കാളിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ടെന്നും നിങ്ങളെ പ്രണയിക്കുന്നതിന്റെയോ വിവാഹം കഴിച്ചതിന്റെയോ പേരിൽ അത് ഒഴിവാക്കാൻ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും മനസ്സിലാക്കണം. ഒരു കുടക്കീഴിൽ നിന്നു വ്യത്യസ്ത സ്വപ്നങ്ങളിലേക്ക് കുതിക്കാൻ സാധിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA