ADVERTISEMENT

വീട്ടു ജോലിക്കാരി റാഷിദയുടെ ജന്മദിനത്തിൽ സർപ്രൈസ് ആഘോഷമൊരുക്കി ആലിയ ബട്ടും കുടുംബവും. ആഘോഷങ്ങളുടെ ദൃശ്യങ്ങൾ റാഷിദയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ആലിലയയും ചേർന്നു കേക്ക് മുറിക്കുന്ന വിഡിയോയ്ക്കൊപ്പം ‘മൈ ഡ്രീം ബര്‍ത്ഡേ’ എന്നാണു റാഷിദ കുറിച്ചിരിക്കുന്നത്. ആലിയയുടെ സഹോദരി ഷഹീന്‍ ബട്ട്, വീട്ടിലെ സാഹായികൾ എന്നിവരും ഒപ്പമുണ്ട്. എന്നാൽ കേക്ക് കഴിക്കാൻ ആലിയ തയാറായില്ല. താൻ ഡയറ്റിലാണെന്നു താരം പറയുന്നതും കേൾക്കാം.

View this post on Instagram

My dream birthday

A post shared by Rashida Shaikh (@rashidamd132) on

റാഷിദ ആലിയയുടെ മാതാപിതാക്കൾക്കൊപ്പമുള്ളതാണ് മറ്റൊരു വിഡിയോ. ഇവർക്കൊപ്പം കേക്ക് മുറിക്കുന്നതും പങ്കുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഞാൻ വളരെ ഭാഗ്യവതിയാണ് എന്നാണ് ഈ വിഡിയോയ്ക്കൊപ്പം കുറിച്ചത്.

View this post on Instagram

I am so lucky

A post shared by Rashida Shaikh (@rashidamd132) on

ആലിയുടെ മാതാപിതാക്കൾ ഒപ്പം നിന്നു ജോലി ചെയ്യുന്ന വിഡിയോ റാഷിദ മുൻപ് പങ്കുവച്ചിരുന്നു. മറ്റൊരു ജീവനക്കാരിയായ കാരോളിനെ ആലിയ യുട്യൂബ് വിഡിയോയിൽ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എല്ലാ മനുഷ്യരേയും തുല്യതയോടെ കാണാൻ ബട്ട് കുടുംബത്തിന് സാധിക്കുന്നതു വലിയ കാര്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം.

English Summary : Alia Bhutt house help Rashida's Birthday celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com