തട്ടീം മുട്ടീം താരം സാഗർ സൂര്യന്റെ അമ്മ അന്തരിച്ചു

sagar-suryan-mother-passed-away
സാഗർ സൂര്യന്‍ അമ്മ മിനിക്കൊപ്പം
SHARE

തട്ടീം മുട്ടീം സീരിയലില്‍ ആദിശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗർ സൂര്യന്റെ അമ്മ മിനി അന്തരിച്ചു. 45 വയസ്സായിരുന്നു. ഇതേ സീരിയലിൽ സാഗർ സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് വിയോഗ വാർത്ത ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. തൃശൂർ സ്വദേശിയാണ് സാഗർ സൂര്യ.

മനീഷയുടെ കുറിപ്പ് ;

ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഃഖകരമായ ഒരു വാർത്ത കേട്ടാണ്. തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന സാഗർ സൂര്യന്റെ അമ്മ മിനി സൂര്യൻ (45 വയസ്സ്) ഇന്നലെ രാത്രി മരണപ്പെട്ടു.

അമ്മ എന്നല്ലാതെ ഒരിക്കൽ പോലും ആ മോൻ എന്നെ വിളിച്ചിട്ടില്ല. അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം. പൊതുവെ പറയാറുണ്ടല്ലോ ആൺകുട്ടികൾക്ക് അമ്മയോടാകും കൂടുതൽ സ്നേഹമെന്ന്. സാഗറിന് അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന്‌ എനിക്ക് തോന്നിയിട്ടുണ്ട്. പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സർവേശ്വരൻ കനിഞ്ഞു നൽകട്ടെ. ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങൾ...നിശബ്ദം പ്രാർത്ഥിക്കാനെ നിവർത്തിയുള്ളു..

ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഖകരമായ ഒരു വാർത്ത കേട്ടാണു .... തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം...

Posted by Maneesha K S on Friday, 12 June 2020

English Summary : Actor Sagar Suryans' mother passed away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA