‘എല്ലാവരേയും സ്നേഹിച്ചിട്ടല്ലേ ഉള്ളൂ, എന്നിട്ടും’ ; അമ്മയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് സാഗർ സൂര്യൻ

actor-sagar-suryan-on-mothers-death
അമ്മ മിനിക്കും അച്ഛന്‍ സുരേന്ദ്രനുമൊപ്പം സാഗർ സൂര്യൻ
SHARE

അമ്മ മിനിയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് സീരിയൽ താരം സാഗർ സൂര്യൻ. സമൂഹമാധ്യമത്തിലൂടെ വികാരനിർഭരമായ ഒരു കുറിപ്പാണ് സാഗർ പങ്കുവച്ചത്. എല്ലാവരേയും സ്നേഹിക്കുകയും നല്ലത മാത്രം ചെയ്യുകയുമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു മനസ്സിലാകുന്നില്ല. എത്ര ശ്രമിച്ചിട്ടും അമ്മ ജീവിതത്തിലില്ല എന്നതു ഉൾകാള്ളാനാവുന്നില്ലെന്നും അച്ഛനെയും സഹോദരനെയും പൊന്നു പോലെ നോക്കുമെന്നും കുറിപ്പിൽ പറയുന്നു.

സാഗറിന്റെ കുറിപ്പ് വായിക്കാം ; 

അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉൾകൊള്ളാൻ പറ്റുന്നില്ല മ്മാ. നമ്മൾ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും.... എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതൽ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താൻ പറ്റുന്നില്ല അമ്മേ. അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങൾക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ. അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആൾക്കാരുടെ മുന്നിൽ വച്ച് എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ.. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോവാണ്.

View this post on Instagram

അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉൾകൊള്ളാൻ പറ്റുന്നില്ല മ്മാ. നമ്മൾ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും.... എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതൽ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ.. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താൻ പറ്റുന്നില്ല അമ്മേ.അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങൾക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ. അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആൾക്കാരുടെ മുന്നിൽ വച്ച് എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും.. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ.. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോവാണു.. ❤

A post shared by Sagar Surya (@sagarsurya__) on

English Summary : Sagar Suryan on mother's death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA