ഒറ്റയാൻ ശീലങ്ങൾ ഉപേക്ഷിക്കൂ; പ്രണയം തളിരിടും

give-up-this-habits-for-powerful-love-relation
പ്രതീകാത്മക ചിത്രം
SHARE

സിംഗിൾ ലൈഫിന് വിരാമമിട്ടാലോ എന്ന ചിന്തയിലാണോ നിങ്ങൾ ? പ്രണയമോ, വിവാഹമോ, ലിവിങ് റിലേഷനോ ആരംഭിക്കാനുള്ള ഒരു തയാറെടുപ്പ്. എങ്കിൽ ചില കാര്യങ്ങൾ മനസ്സിലാക്കാനും ശീലങ്ങള്‍ മാറ്റാനും തയാറായിക്കോളൂ. ഒറ്റയ്ക്കു ജീവിക്കുമ്പോൾ അനുഭവിച്ചതും ആസ്വദിച്ചതുമായ ചില കാര്യങ്ങളുണ്ടാവും, അവ ഒന്നു മാറ്റിപ്പിടിക്കേണ്ടി വരും. കാരണം ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, കൂടെ ഒരാളുണ്ട്. അപ്പോൾ ചില മാറ്റങ്ങൾ അനിവാര്യമാണ്. അവ എന്തെല്ലാമെന്നു നോക്കാം.

ഒറ്റയ്ക്കിരിക്കൽ

ഒറ്റയ്ക്കിരിക്കുന്നത് ഒരു ശീലമാക്കുന്ന മനുഷ്യരുണ്ട്. പല കാര്യങ്ങളും ചിന്തിച്ച് സ്വയം സമയം ചിലവഴിക്കുന്നവര്‍. ചിലപ്പോൾ സ്വപ്നങ്ങൾ കാണും, മറ്റു ചിലപ്പോൾ സ്വയം വിലയിരുത്തും. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഇതൊരു ശീലമായി കൂടെ കൂടും. ആത്മപരിശോധനയ്ക്ക് ഇത് വളരെ നല്ലതാണെങ്കിലും ബന്ധങ്ങളുടെ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കും. അതിനാൽ ഒരുപാട് സമയം ഇങ്ങനെ ചിലവിടുന്നത് അവസാനിപ്പിക്കണം. ഏകാന്തതയിലുള്ള നീരാടലിന് ഇവിടെ സ്റ്റോപ് ഇട്ടോളൂ.

യാത്രകൾ

ഒറ്റപ്പെട്ട ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന വിനോദമാണ് യാത്രകൾ. യാത്രകള്‍  ഒറ്റയ്ക്കു പോയി ശീലിക്കുന്നവരുണ്ട്. അതവർക്കൊരു ലഹരിയായി മാറും. ജീവിതത്തിൽ മറ്റൊരാൾ വന്നാലും ഈ ലഹരി ഒഴിവാക്കാൻ സാധിക്കാതാകുന്നവരുമുണ്ട്. എന്നാൽ ഇതു മാറ്റിവച്ച് പങ്കാളിയോട് ഒപ്പമുള്ള യാത്രകൾക്ക് പ്രാധാന്യം നൽകണം. അതൊരു ലഹരിയായി മാറ്റണം.

ആശ്രയിക്കാം

എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യാൻ ഇഷ്ടപ്പെടുന്നവരുണ്ട്. ജീവിതത്തിൽ തുണയായി ഒരാള്‍ വന്നാലും ഒന്നിനും ആശ്രയിക്കാൻ ഇവർ തയാറാകില്ല. എന്നാൽ പങ്കാളിയെ ആശ്രയിക്കുകയും സഹായിക്കുകയും ചെയ്യണം. ബന്ധങ്ങള്‍ ശക്തമാകാൻ ഇത് അനിവാര്യമാണ്. പങ്കാളി തന്റെ സ്വാതന്ത്രമില്ലാതാക്കുമെന്ന ഭയം ഒരിക്കലും മനസ്സിൽ സൂക്ഷിക്കരുത്. 

English Summary : Give up these habits for powerful relation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA