ADVERTISEMENT

അമ്മയ്ക്ക് ജന്മദിനാശംസ നേർന്ന് അഭിനേത്രി അർച്ചന സുശീലൻ. അമ്മ സീമയ്ക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് താരം സന്തോഷം പങ്കുവച്ചത്. 

‘‘സന്തോഷ ജന്മദിനം അമ്മേ. നിങ്ങളാണ് എന്റെ ജീവിതം...എന്റെ എല്ലാം...അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’’– ചിത്രം പങ്കുവച്ച് അർച്ചന കുറിച്ചു. നേപ്പാൾ സ്വദേശിനിയാണ് അർച്ചനയുടെ അമ്മ. അച്ഛൻ സുശീലൻ മലയാളിയും. രോഹിത്, കൽപന എന്നിവരാണ്  സഹോദരങ്ങൾ. 

സമൂഹമാധ്യമങ്ങളിൽ സജീവമാണ് അർച്ചന. വീട്ടുവിശേഷങ്ങളും രസകരമായ വിഡിയോകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ‌ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് അർച്ചന ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർഥിയായിരുന്നു.. 

English Summary : Archana Suseelan about mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com