ടെലിവിഷനിലെ ആദ്യ ഭർത്താവിന് പിറന്നാൾ ആശംസിച്ച് സ്നേഹ ശ്രീകുമാർ

sneha-sreekumar-birthday-wishes-to-vinod-kovoor
SHARE

നടൻ‌ വിനോദ് കോവൂറിന് ജന്മദിനാശംസയുമായി സ്നേഹ ശ്രീകുമാർ. സ്നേഹയുടെ ആദ്യ ടെലിവിഷൻ പരിപാടിയായ മറിമായത്തിൽ ഭർത്താവിന്റെ വേഷത്തിൽ എത്തിയത് വിനോദ് കോവൂറാണ്. ഇത് ഓർമപ്പെടുത്തിയും മറിമായം 10–ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം പങ്കുവച്ചുമാണ് സ്നേഹ ആശംസ നേർന്നത്.

ജൂലൈ 17ന് ആയിരുന്നു വിനോദ് കോവൂരിന്റെ ജന്മദിനം. ആദ്യ എപ്പിസോഡിൽ നിന്നുള്ള ഒരു ചിത്രം ആശംസയ്ക്കൊപ്പം സ്നേഹ പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ ആദ്യത്തെ ടെലിവിഷൻ പരിപാടി ആയ മാറിമയത്തിന്റെ ആദ്യത്തെ എപ്പിസോഡിലെ ഫോട്ടോയാണ് ഇത്. ആ എപ്പിസോഡിൽ അത്യാവശ്യം നല്ല പേടിയോടെ നിന്ന എനിക്ക് ധൈര്യം തന്നതിൽ പ്രധാനി എന്റെ ഭർത്താവായി അഭിനയിച്ച വിനോദേട്ടനാണ്. മറിമായം 10 വർഷത്തിലേക്കു കടക്കുമ്പോൾ ഇങ്ങനെ നല്ലമനസുള്ള ഒരുകൂട്ടം ആളുകളുടെ കൂടെ വന്നുപെട്ടതിൽ ഒരുപാട് സന്തോഷം. എന്റെ ടെലിവിഷനിലെ ആദ്യ ഭർത്താവിന്, വിനോട്ടന് പിറന്നാൾ ആശംസകൾ’’ – സ്നേഹ കുറിച്ചു.

എന്റെ ആദ്യത്തെ ടെലിവിഷൻ പരിപാടി ആയ മാറിമയത്തിന്റെ ആദ്യത്തെ എപ്പിസോഡിന്റെ ഫോട്ടോയാണ് ഇത്. ആദ്യത്തെ എപ്പിസോഡിൽ അത്യാവശ്യം...

Posted by Sneha Sreekumar on Friday, 17 July 2020

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സാമൂഹിക പ്രശ്നങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിച്ചാണ് ജനപ്രീതി നേടിയത്. 

English Summary : Actress Sneha Sreekumar birthday wishes to Vinod Kovoor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA